ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാല വേദിയായ അമ്പെയ്ത്ത് ലോകകപ്പിൽ വ്യക്തിഗത ഇനങ്ങളിൽ സ്വർണം നേടി ദമ്പതിമാരായ അതാനു ദാസും ദീപിക കുമാരിയും. റീകർവ് ഇനത്തിലാണ് പുരുഷ വിഭാഗത്തിൽ അതാനുവും വനിതാ വിഭാഗത്തിൽ ദീപികയും ചാമ്പ്യൻമാരായത്. ഇന്ത്യൻ വനിതാ ടീമും റീകർവിൽ സ്വർണം നേടി. ദീപിക കുമാരി, അങ്കിത ഭഗത്, കൊമാലിക ബാരി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ചത്.ഫൈനലിൽ ഒന്നാം സീഡായ ഇന്ത്യ 5-4ന് രണ്ടാം സീഡായ മെക്സിക്കോയെയാണ് കീഴടക്കിയത്. ഏഴ് വർഷത്തിന് ശേഷമാണ് ഇന്ത്യ അമ്പെയ്ത്ത് ലോകകപ്പിന്റെ വനിതാ ടീം ഇനത്തിൽ സ്വർണം നേടുന്നത്.മിക്സഡ് വിഭാഗത്തിൽ അതാനുദാസ്-അങ്കിത ഭഗത് സഖ്യം വെങ്കലം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |