സംവിധായകൻ ഡോ.ബിജു തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്ത് വിട്ടു. 'ദി പോർട്രെയിറ്റ്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഡോ. ബിജു തന്റെ ഫേസ് ബുക്കിലൂടെയാണ് പങ്കുവച്ചത്. സൗണ്ട് മിക്സിംഗ് എൻജിനീയർ പ്രമോദ് തോമസും ഡോ. ബിജുവും ഒന്നിച്ചു ചെയ്യുന്ന പത്താമത്തെ സിനിമയാണ്. ലൊക്കേഷൻ സിങ്ക് സൗണ്ട് ചെയ്യുന്നത് പി.ബി. സ്മിജിത് കുമാറാണ്. കോസ്റ്റ്യും ഡിസൈനർ: അരവിന്ദ്.കെ.ആർ, എഡിറ്റർ: ഡേവിസ് മാനുവൽ, മേക്കപ്പ്: പട്ടണം ഷാ, ആർട്ട്: ഡയറക്ടർ: അജയൻ വി. കാട്ടുങ്കൽ, ഡിസൈനർ: ദിലീപ് ദാസ്, ക്യാമറാമാൻ: യദു രാധാകൃഷ്ണൻ. അർജന്റീനിയൻ മ്യൂസിക് കമ്പോസർ അനാലിയ ലെന്റിനിയുമൊത്തുള്ള ആദ്യ ചിത്രവും ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രവുമാണ് ദ പോർട്രെയ്റ്റ്സ് (ഛായാചിത്രങ്ങൾ). പി.ആർ.ഒ: പി.ആർ.സുമേരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |