SignIn
Kerala Kaumudi Online
Thursday, 25 April 2024 6.47 PM IST

ആദ്യമായി കേരളത്തിലെ ഒരു ജില്ലയിലെ പ്രതിദിന കൊവിഡ് കേസുകൾ 5000 കടന്നു; നാലു ജില്ലകളിൽ മൂവായിരത്തിനു മുകളിൽ രോഗികൾ

covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികൾ കോഴിക്കോട് ജില്ലയിൽ. 5015 പേർക്കാണ് ഇവിടെ വെെറസ് ബാധ സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് സംസ്ഥാനത്ത് ഒരു ജില്ലയിൽ അയ്യായിരത്തിനു മുകളിൽ പ്രതിദിന രോഗികളുടെ എണ്ണം എത്തുന്നത്. രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ 255 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കോഴിക്കോട് ജില്ലയിൽ സമ്പര്‍ക്കം വഴി 4820 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴു പേര്‍ക്കും പോസിറ്റീവായി. 186 പേരുടെ ഉറവിടം വ്യക്തമല്ല.19663 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1567 പേര്‍ കൂടി രോഗമുക്തിനേടി. പുതുതായി വന്ന 8419 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 76276 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 374591 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച രണ്ടാമത്തെ ജില്ല എറണാകുളമാണ്. 4270 പേർക്കാണ് ഇവിടെ വെെറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 2515 പേർക്കായിരുന്നു എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം, തൃശൂർ ജില്ലയിൽ ഇന്ന് മൂവായിരത്തിനു മുകളിൽ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം 3251, തൃശൂർ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂർ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസർകോട് 906, ഇടുക്കി 859 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കൊവിഡ് കണക്കുകൾ.

കോഴിക്കോട് 4819, എറണാകുളം 4207, മലപ്പുറം 3097, തൃശൂർ 3072, കോട്ടയം 2761, തിരുവനന്തപുരം 2670, പാലക്കാട് 936, കണ്ണൂർ 1776, ആലപ്പുഴ 1759, കൊല്ലം 1578, പത്തനംതിട്ട 1086, വയനാട് 944, കാസർകോട് 862, ഇടുക്കി 842 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്കുകൾ. സംസ്ഥാനത്ത് 96 ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് ബാധിച്ചത്. കണ്ണൂർ 31, പാലക്കാട്, കാസർകോട് 14 വീതം, വയനാട് 8, കോട്ടയം 7, കൊല്ലം 6, തൃശൂർ 5, എറണാകുളം 4, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ഒന്നു വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID, COVID19, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.