SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.46 AM IST

14 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

dddddddddddd

മലപ്പുറം: കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ നേരത്തെ പ്രഖ്യാപിച്ചതടക്കം ജില്ലയിൽ 30 പഞ്ചായത്തുകളിൽ നിരോധനാജ്ഞയായി. പുറത്തൂർ, തെന്നല, തിരുവാലി, മുന്നിയൂർ, വളവന്നൂർ, എടവണ്ണ, ഊർങ്ങാട്ടിരി, വട്ടംകുളം, കീഴുപറമ്പ, കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം, കാളികാവ്, കൽപ്പകഞ്ചേരി ഗ്രാമ പഞ്ചായത്തുകളിലാണ് ഇന്നലെ രാത്രി ഒമ്പത് മുതൽ ഏപ്രിൽ 30 വരെ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ നിരോധനാജ്ഞ പുറപ്പെടുവിപ്പിച്ചത്. കൊവിഡ് കേസുകൾ ഉയർന്നതിന് പിന്നാലെ കഴിഞ്ഞ 23ന് ജില്ലയിൽ ആദ്യമായി 16 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നന്നംമുക്ക്, മുതുവല്ലൂർ, ചേലേമ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങൽ, താനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂർ ഗ്രാമപഞ്ചായത്തുകളിൽ ആയിരുന്നു ഇത്. ഇവിടങ്ങളിലും ഏപ്രിൽ 30 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

നിയന്ത്രണങ്ങൾ ഇങ്ങനെ
പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിൽ കൂടുതലോ പേരോ കൂട്ടംകൂടരുത്. ആഘോഷങ്ങളും മതചടങ്ങുകളും പൊതുജന പങ്കാളിത്തമില്ലാതെ നടത്തണം. സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, പൊതുഗതാഗതം എന്നിവ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിപ്പിക്കാം. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവിടങ്ങളിൽ പൊലീസിന്റെ കർശന പരിശോധന ഉണ്ടാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, KOVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.