SignIn
Kerala Kaumudi Online
Thursday, 28 March 2024 10.48 PM IST

ഐ.പി.എൽ താരങ്ങൾക്കായി പ്രത്യേക വിമാനമയക്കില്ലെന്ന് ഓസീസ് പ്രധാനമന്ത്രി

ipl-trophy

എല്ലാ വിദേശതാരങ്ങളെയും സുരക്ഷിതരായി വീട്ടിലെത്തിക്കുമെന്ന് ബി.സി.സി.ഐ

സിഡ്‌നി/മുംബയ്: ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെങ്കിലും ഐ.പി.എല്ലില്‍ കളിക്കുന്ന തങ്ങളുടെ കളിക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം അയക്കില്ലെന്ന് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. ഓസീസ് താരങ്ങളെ നാട്ടിലെത്തിക്കാൻ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തണമെന്ന് മുംബൈ ഇന്ത്യൻസ് താരം ക്രിസ് ലിൻ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഓസീസ് പ്രധാനമന്ത്രിയുടെ പ്രതികരണം. അതേസമയം നാട്ടിലേക്ക് മടങ്ങുന്നതിനെച്ചൊല്ലി വിദേശ താരങ്ങൾ ആരും വിഷമിക്കേണ്ടതില്ലെന്നും ഐ.പി.എൽ കഴിഞ്ഞാലുടൻ എല്ലാവരെയും വീട്ടിലെത്തിക്കാൻ തങ്ങൾ ബാദ്ധ്യസ്ഥരാണെന്നും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചു.

ഐ.പി.എല്ലിനായി സ്വന്തംനിലയിൽ ഇന്ത്യയിലെത്തിയ താരങ്ങൾ തിരികെ നാട്ടിലെത്താനും അതേ മാർഗം ഉപയോഗിക്കണമെന്നാണ് ആസ്ട്രേലിയൻ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങൾക്ക് പ്രത്യേക പരിഗണനയുണ്ടാകില്ലെന്നും മോറിസണ്‍ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL TROPHY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.