മ്യൂണിക്ക് : അടുത്ത സീസണിൽ ഹാൻസി ഫ്ളിക്കിന് പകരം യുവ പരിശീലകൻ യൂലിയൻ നേഗൽസ്മാൻ തങ്ങളുടെ മുഖ്യ കോച്ചാകുമെന്ന് ജർമ്മൻ ചാമ്പ്യൻ ക്ളബ് ബയേൺ മ്യൂണിക്ക് അറിയിച്ചു. നിലവിലെ ചാമ്പ്യന്മാരായ ബയേൺ ഇക്കുറി ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിൽ പുറത്തായതോടെയാണ് ഹാൻസി ഫ്ളിക്കിനെ സീസണിന് ശേഷം ഒഴിവാക്കാൻ ക്ളബ് തീരുമാനിച്ചത്. 33കാരനായ നേഗൽസ്മാൻ ആർ.ബി ലെയ്പ്സിഗിൽ നിന്നാണ് ബയേണിലേക്ക് എത്തുന്നത്. അഞ്ചുവർഷത്തേക്കാണ് കരാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |