കൊച്ചി: കർണാടകയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള രണ്ട് ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. കൊച്ചുവേളി-ബാനസവാടി ഹംസഫർ (06319) 29 മുതലും ബാനസവാടി-കൊച്ചുവേളി സ്പെഷ്യൽ (06320) മേയ് ഒന്ന് മുതലും സർവീസ് നടത്തില്ല. എറണാകുളം-ബാനസവാടി സ്പെഷ്യൽ (06129), തിരികെയുള്ള ട്രെയിൻ (06130) സർവീസുകളും മേയ് 3 ,4 തീയതി മുതൽ നിറുത്തലാക്കും. ഇതിന് പുറമേ രാമേശ്വരം-കന്യാകുമാരി 06165, കന്യാകുമാരി-രാമേശ്വരം സ്പെഷ്യൽ 06166 ട്രെയിൻ സർവീസും റദ്ദാക്കി. റിസർവ് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്ന് റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |