SignIn
Kerala Kaumudi Online
Saturday, 20 April 2024 2.02 AM IST

അക്കൗണ്ട് ചോർത്താൻ വ്യാജ 'അക്കൗണ്ടു'കൾ

s

ആലപ്പുഴ: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചുള്ള പണം തട്ടിപ്പ് വ്യാപകമാകുന്നു. പ്രായമായവരുടെ പേരിലാണ് കൂടുതൽ പ്രൊഫൈലുകളും പ്രത്യക്ഷപ്പെടുന്നത്.

ഒരു വ്യക്തിയുടെ നിലവിലുള്ള ഫേസ്ബുക്ക് ഐ.ഡിയിലെ അതേ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് നിർമ്മിക്കുന്നത്. തട്ടിപ്പാണെന്ന് അറിയാതെ ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുന്നരാണ് കുഴിയിൽ ചാടുന്നത്. ആദ്യം സൗഹൃദ സംഭാഷണം നടത്തിയ ശേഷം എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് പണം കടം ചോദിക്കുന്നതാണ് പതിവ്. ആശുപത്രി കേസാണ് പ്രധാനമായും പയറ്റുന്നത്. വേണ്ടപ്പെട്ട ആളാണല്ലോ എന്ന് കരുതി പലരും വ്യാജൻ നൽകുന്ന അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യും. സംശയം തോന്നുന്നവർ യഥാർത്ഥ ആളെ വിളിക്കുമ്പോഴാണ് പറ്റിക്കപ്പെട്ടകാര്യം തിരിച്ചറിയുന്നത്.

രണ്ടായിരം മുതൽ 50,000 വരെ ചോദിക്കുന്നവരുണ്ട്. വലിയ തുക നൽകാനില്ലാത്തവരോട് തത്കാലം കൈയിലുള്ള പണം ഇടാൻ ആവശ്യപ്പെടും. ഓൺലൈൻ പേമെന്റ് മാർഗമാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. നാളുകൾക്ക് മുമ്പ് പൊലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയതട്ടിപ്പിൽ കുടുങ്ങുന്നുണ്ട്.

..........................

തട്ടിപ്പ് സംഘങ്ങൾ വ്യാപകമാണ്. ജനങ്ങൾ ജാഗ്രത പുലർത്തിയാൽ മാത്രമേ കുരുക്കിൽ വീഴാതിരിക്കൂ. ചെറിയ തുക പോലും കൈമാറ്റം ചെയ്യുന്നതിന് മുമ്പ് യഥാർത്ഥ വ്യക്തിയോട് നേരിൽ സംസാരിച്ച് വിശ്വാസ്യത ഉറപ്പ് വരുത്തണം

പൊലീസ് ഉദ്യോഗസ്ഥർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.