SignIn
Kerala Kaumudi Online
Thursday, 18 April 2024 6.31 AM IST

കോർപ്പറേഷൻ വക 100 ഓക്‌സിജൻ ബെഡുകൾ

been

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോർപ്പറേഷൻ 100 ഓക്‌സിജൻ ബെഡുകൾ ഒരുക്കുന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റുമായി സഹകരിച്ച് പോർട്ടിന്റെ ഉടമസ്ഥതയിൽ വെല്ലിംഗ്ടൺ ഐലന്റിലുളള സാമുദ്രിക ഹാളിലാണ് ഓക്‌സിജൻ ബെഡുകളുള്ള ആശുപത്രി സജ്ജീകരിക്കുന്നത്. ഹാൾ വിട്ടുനൽകുന്നതിന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോ. ബീന സമ്മതം അറിയിച്ചിട്ടുണ്ട്. മേയർ അഡ്വ.എം.അനിൽകുമാറും ഡോ. ബീനയും ഇന്നലെ സാമുദ്രിക ഹാൾ സന്ദർശിച്ചു. ഹാളിൽ ഓക്‌സിജൻ സൗകര്യം ഒരുക്കുന്നതിനുളള പാനൽ വർക്കുകൾ ജില്ലാഭരണകൂടം ആരംഭിക്കും. ഓക്‌സിജൻ ലഭ്യമാക്കുന്നതിനുളള സൗകര്യം ഒരുക്കുന്ന മുറയ്ക്ക് ആശുപത്രി പ്രവർത്തമാരംഭിക്കുവാനാണ് കോർപ്പറേഷൻ തയ്യാറെടുക്കുന്നത്. ആശുപത്രിയിൽ തുറമുഖ മേഖലയിലുളളവർക്ക് മുൻഗണന നൽകുമെന്ന് മേയർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CORPORATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.