SignIn
Kerala Kaumudi Online
Tuesday, 27 July 2021 12.05 PM IST

മഹാമാരിക്കാലത്തും കൊള്ള

c

സ്വകാര്യ കേന്ദ്രങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വൻതുക

കൊല്ലം: ജില്ലയിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്ന സ്വകാര്യ കേന്ദ്രങ്ങൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ആക്ഷേപം. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആർ.ടി.പി.സി.ആർ നടത്താനുള്ള നിരക്ക് 1500 മുതൽ 1700 രൂപവരെയാണ്. ലാബുകാർ മനസുവച്ചാൽ 700 രൂപയ്ക്ക് പരിശോധന നടത്താമെന്ന് തിരുവനന്തപുരത്തെ ഐ.എം.എ ബ്രാഞ്ച് തെളിയിക്കുമ്പോഴാണ് കൊള്ളയുടെ ആഴം കൂടുതൽ വ്യക്തമാകുന്നത്.

ആദ്യം 2700 രൂപയായിരുന്നു ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്. അന്ന് വളരെക്കുറച്ച് ലാബുകളിൽ മാത്രമേ പരിശോധനാസൗകര്യം ലഭ്യമായിരുന്നുള്ളൂ. പിന്നീടാണ് കൂടുതൽ ആശുപത്രികളിലും ലാബുകളിലും പരിശോധനാസൗകര്യം വന്നത്. ആശുപത്രികളിൽ 2700 രൂപയ്ക്ക് പുറമേ 200 രൂപയിലേറെ സർവീസ് ചാർജും ഈടാക്കാറുണ്ട്. ആദ്യഘട്ടത്തിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള കിറ്റിന്റെ വില ഉയർന്നതായിരുന്നു. കൂടുതൽ കമ്പനികൾ നിർമ്മാണം ആരംഭിച്ചതോടെ കിറ്റിന്റെ വിലയിടിഞ്ഞു. ഇതോടെ സംസ്ഥാന സർക്കാർ പരിശോധനാനിരക്ക് 1700രൂപയാക്കി കുറച്ചു. അടുത്തിടെയാണ് 1500 രൂപയാക്കിയത്. ഇതിനെതിരെ സ്വകാര്യ ലാബുകൾ കോടതിയെ സമീപിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ നിരക്കും കിറ്റിന്റെ വില ഇടിഞ്ഞതും കോടതിയെ വേണ്ടവിധം ബോദ്ധ്യപ്പെടുത്താൻ സംസ്ഥാന സർക്കാരിനായില്ല. തുടർന്ന് ഫീസ് കുറച്ചത് പിൻവലിക്കുകയായിരുന്നു.

നിലവിൽ 30 മുതൽ 500 രൂപയ്ക്ക് വരെ ആർ.ടി.പി.സി.ആർ പരിശോധനാക്കിറ്റ് ലഭിക്കും. ഉയർന്ന ഫീസ് വാങ്ങുന്ന ലാബുകൾ തങ്ങൾ കൂടിയ കിറ്റാണ് ഉപയോഗിക്കുന്നതെന്ന ന്യായമാണ് ഉന്നയിക്കുന്നത്. ഇതുപരിശോധിച്ച് ഫീസ് നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

മാതൃക കാട്ടി തിരുവനന്തപുരം ഐ.എം.എ

തിരുവനന്തപുരത്ത് ഐ.എം.എയും റെഡ്ക്രോസ് സൊസൈറ്റിയും ചേർന്നാണ് 700 രൂപയ്ക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നത്. ഐ.എം.എ ഭാരവാഹിയുടെ ഉടമസ്ഥതയിലുള്ള ലാബിലാണ് പരിശോധന. ഇതിനെതിരെ വലിയ എതിർപ്പ് മറ്റ് ലാബുകളുടെ ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്. ഒരുദിവസം 150 പേരെയാണ് പരിശോധിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. ഇത് ആരംഭിച്ചിട്ട് ഒരാഴ്ചയാകുന്നു.

ജില്ലയിലെ സ്വകാര്യ പരിശോധന കേന്ദ്രങ്ങളും ഫീസും

ഡി.ഡി.ആർ.സിയുടെ 5 കേന്ദ്രങ്ങൾ: 1700

കൊല്ലം ബെൻസിഗർ: 1500

കൊല്ലം മെഡിസിറ്റി: 1700

മിയണ്ണൂർ അസീസിയ മെഡി. കോളേജ്: 1510

തിരുവനന്തപുരം ഐ.എം.എ എന്തെങ്കിലും സൗജന്യം ചെയ്യുകയല്ല. ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് 700 രൂപയേ ചെലവുള്ളൂ. അതുകൊണ്ടാണ് ഈ തുക ഈടാക്കുന്നത്.

ഡോ. സിബി കുര്യൻ, ഐ.എം.എ, തിരുവനന്തപുരം ബ്രാഞ്ച് സെക്രട്ടറി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, RTPCR TEST
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.