തിംഫു : കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ അതി തീവ്രമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായമെത്തിക്കാനൊരുങ്ങി അയൽ രാജ്യമായ ഭൂട്ടാൻ. ദിവസേന 40 മെട്രിക് ടൺ ലിക്യുഡ് ഓക്സിജൻ രാജ്യത്തെത്തിക്കാനാണ് തീരുമാനം. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ അതിർത്തിയ്ക്കടുത്ത് സംദ്രുപ് ജോങ്കാർ ജില്ലയിൽ പ്രവർത്തനമാരംഭിച്ച മൊട്ടംഗ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിന്നാണ് ലിക്യുഡ് ഓക്സിജൻ അസമിലെത്തിക്കുക. ക്രയോജനക് ടാങ്കറുകളിൽ ഓക്സിജൻ എത്തിക്കാനാണ് തീരുമാനം.
കൊവിഡ് പോരാട്ടത്തിൽ ഇന്ത്യ വിജയം കൈവരിക്കുമെന്നും ഭൂട്ടാൻ എല്ലാ സഹായങ്ങളും നൽകുമെന്നും വ്യക്തമാക്കിയതായും ഇന്ത്യൻ എംബസി അറിയിച്ചു. ഇതുവരെ യുഎസ്, ഫ്രാൻസ്, സിംഗപ്പൂർ, സൗദി അറേബ്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായമെത്തിച്ചിരിക്കുന്നത്. കൂടുതൽ രാജ്യങ്ങൾ വരും ദിവസങ്ങളിൽ സഹായമെത്തിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |