SignIn
Kerala Kaumudi Online
Thursday, 25 April 2024 1.10 PM IST

ചോക്ളേറ്റ് മോഷ്ടിച്ച് പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥർ

theft

സംഭവംദക്ഷിണകൊറിയയിൽ

സോൾ: പാകിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥർ മോഷണം നടത്തിയതായി പരാതി.പക്ഷേ മോഷ്ടിച്ചത് സുപ്രധാന രേഖകളോ രാജ്യസുരക്ഷാ വിവരങ്ങളോ ഒന്നുമല്ല. ദക്ഷിണ കൊറിയയിലെ പാകിസ്താൻ എംബസി ഉദ്യോഗസ്ഥർസോളിലെ ഒരു വ്യാപാരസ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ചത് ചോക്ലേറ്റുകളും തൊപ്പിയും.സ്ഥാപനത്തിലെ ജീവനക്കാരൻ പരാതി നൽകിയതോടെയാണ് മോഷ്ടാക്കൾ പാക് നയതന്ത്ര ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തിയത്.

വ്യത്യസ്ത ദിവസങ്ങളിലായാണ് രണ്ട് ഉദ്യോഗസ്ഥരും മോഷണം നടത്തിയത്. ജനുവരി 10ന് ഒരാൾ 1900 വോൺ വിലയുള്ള (ഏകദേശം 127 രൂപ) ചോക്ലേറ്റുകളും ഫെബ്രുവരി 23ന് മറ്റൊരാൾ 11,000 വോൺ വിലയുള്ള (ഏകദേശം 739 രൂപ) തൊപ്പിയുമാണ് അടിച്ചുമാറ്റിയത്. തൊപ്പി മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജീവനക്കാരൻ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് സ്ഥാപനത്തിലെ സിസിടിവി വിശദമായി പരിശോധിച്ചതോടെ രണ്ട് മോഷണങ്ങളും കണ്ടെത്തുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ ഇരുവരും പാക് നയതന്ത്ര ഉദ്യോഗസ്ഥരാണെന്നും കണ്ടെത്തി.

അതേസമയം, നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.