SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.46 PM IST

കേരളത്തിൽ സ്ഥിതി അതീവ ഗുരുതരം; ജനിതകമാറ്റം വന്ന വൈറസ് വ്യാപനം 75 ശതമാനത്തിന് മുകളിൽ

covid-19

തിരുവനന്തപുരം: കേരളത്തിൽ ഇരട്ട ജനിതകമാറ്റം വന്ന വൈറസ് വ്യാപനം 75 ശതമാനത്തിന് മുകളിൽ എത്തിയിരിക്കാമെന്ന് ആരോഗ്യ വിദഗ്ദ്ധർ. ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഡൽഹിയ്ക്ക് സമാനമായ സാഹചര്യമുണ്ടാകുമെന്ന് പഠനം നടത്തിയ വിദഗ്ദ്ധ സംഘം മുന്നറിയിപ്പ് നൽകി.

അതിവേഗത്തിൽ പടരുന്ന ജനിതകമാറ്റം വന്ന വൈറസുകൾ സംസ്ഥാനത്ത് 13 ജില്ലകളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഏപ്രില്‍ ആദ്യവാരത്തെ പഠന റിപ്പോർട്ട് പുറത്ത് വന്നപ്പോൾ 40 ശതമാനം പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. എന്നാൽ മൂന്നാഴ്ച പിന്നിടുമ്പോൾ ഇത് 75 ശതമാനത്തിന് മുകളിൽ എത്തിയിട്ടുണ്ടാകുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

മഹാരാഷ്ട്രയെ പിടിച്ചുലച്ച,​ ഇന്ത്യയിൽ രൂപാന്തരപ്പെട്ട ഇരട്ട ജനിതകമാറ്റം വന്ന കൊറോണ വൈറസ് - ബി വൺ 617, യു.കെ വകഭേദം, സൗത്ത് ആഫ്രിക്കൻ വകഭേദം എന്നിങ്ങനെ മൂന്നുതരം ജനിതകമാറ്റം വന്ന വൈറസുകളാണ് സംസ്ഥാനത്ത് പടരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID 19, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.