SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.51 PM IST

ഷിജു വർഗീസിന്റെ കാർ കത്തിച്ച സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

shiju-vargheese

കൊല്ലം: വോട്ടെടുപ്പ് ദിവസം ഇ എം സി സി, എം ഡി ഷിജു വർഗീസിന്റെ കാർ കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ ആളാണ് പിടിയിലായത്. സംസ്ഥാനത്തുണ്ടായ വലിയ വിവാദത്തിൽ ഉൾപ്പെട്ട സ്ത്രീയുടെ സെക്യൂരിറ്റി ഗാർഡ് ആയി പ്രവർത്തിച്ച ഒരു ക്വട്ടേഷൻ സംഘാംഗമാണ് ഇപ്പോൾ പൊലീസ് പിടിയിലായ വ്യക്തി.

ഷിജു വർഗീസിന്റെ കാർ കത്തിക്കാനായി നാലുപേർ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.വോട്ടെടുപ്പ് ദിവസം രാവിലെ അഞ്ചരയോടെയാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. ഷിജു വർഗീസിന് സംഭവത്തിൽ പങ്കുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്‌. സംഭവം തിരഞ്ഞെടുപ്പ് ദിവസം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകൾ അട്ടിമറിക്കുന്നതിന് വേണ്ടിയുളള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SHIJU VARGHEESE, EMCC, SHIJU VARGHEESE CAR, KUNDARA, MERCYKURTTY AMMA, PC VISHNUNADH
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.