SignIn
Kerala Kaumudi Online
Sunday, 20 June 2021 7.04 PM IST

മുല്ലാന്തിയാർ മരിച്ചു

mull

രാ​വി​ലെ​ ​ബ്രോ​ക്ക​ർ​ ​വേ​ണു​ ​വ​ന്നു​പോ​യ​ശേ​ഷം​ ​ലീ​ല​ ​വ​ള​രെ​ ​സ​ന്തോ​ഷ​വ​തി​യാ​ണ്.​ ​അ​വ​ൾ​ ​സ​ന്തോ​ഷി​ക്ക​ട്ടെ.​ ​ഞ​ങ്ങ​ളു​ടെ​ ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്ര​വും​ ​വ​ലി​യ​ ​ആ​ഗ്ര​ഹം​ ​സ​ഫ​ല​മാ​കു​ന്ന​ ​ദി​വ​സ​മാ​ണ​ല്ലോ​ ​ഇ​ന്ന്. നാ​ലു​മാ​സം​ ​മു​മ്പ് ​ഞാ​ൻ​ ​‌​ഡ​ൽ​ഹി​യി​ൽ​ ​ജോ​ലി​യി​ൽ​ ​നി​ന്നും​ ​റി​ട്ട​യ​ർ​ ​ചെ​യ്‌​ത​പ്പോ​ൾ​ ​ലീ​ല​യും​ ​വോ​ള​ന്റ​റി​ ​റി​ട്ട​യ​ർ​മെ​ന്റ് ​ വാ​ങ്ങി​ ​ജോ​ലി​യി​ൽ​ ​നി​ന്നും​ ​പി​രി​യു​ക​യാ​യി​രു​ന്നു.​ ​ഈ​ ​ന​ഗ​ര​ത്തി​ലെ​ ​ഒ​രു ​വാ​ട​ക​ ​വീ​ട്ടി​ൽ​ ​താ​മ​സ​മാ​ക്കി​യ​ത് ​ഇ​വി​ടെ​ ​സ്ഥി​ര​താ​മ​സ​ക്കാ​ര​ന​ല്ല.​ ​തി​ര​ക്കി​ല്ലാ​ത്ത​ ​ഒ​രു​ ​നാ​ട്ടി​ൻ​പു​റ​ത്ത് ​പു​ഴ​യോ​ര​ത്തോ​ ​കാ​യ​ലോ​ര​ത്തോ​ ​കു​റ​ച്ചു​സ്ഥ​ല​വും​ ​ഒ​രു​ ​വീ​ടും​ ​വാ​ങ്ങ​ണം​ ​എ​ന്നാ​ണ് ​ഞ​ങ്ങ​ളു​ടെ​ ​ഉ​ദ്ദേ​ശം.​ ​ന​ല്ല​ ​വെ​ള്ളം​ ​ന​ല്ല​ ​മ​ണ്ണ് ​ന​ല്ല​ ​വാ​യു,​ ​ന​ല്ല​ ​അ​യ​ൽ​ക്കാ​ർ​ ​എ​ന്നി​വ​യും​ ​ഞ​ങ്ങ​ളു​ടെ​ ​ആ​ഗ്ര​ഹ​ങ്ങ​ളി​ൽ​പ്പെ​ടും.​ ​ക​ഴി​ഞ്ഞ​ ​നാ​ലു​ ​മാ​സ​ത്തി​നി​ട​യ്‌​ക്ക് ​കു​റേ​ ​അ​ധി​കം​ ​വീ​ടും​ ​സ്ഥ​ല​വും​ ​ക​ണ്ടു​ ​എ​ങ്കി​ലും​ ​ഒ​ന്നും​ ​ഞ​ങ്ങ​ൾ​ക്ക് ​ഇ​ഷ്‌​ട​മാ​യി​ല്ല.​ ​അ​ങ്ങ​നെ​ ​ഇ​രി​ക്കു​മ്പോ​ഴാ​ണ് ​ഇ​ന്ന് ​രാ​വി​ലെ​ ​വേ​ണു​ ​പു​തി​യ​ ​ആ​ലോ​ച​ന​യു​മാ​യി​ ​വ​ന്ന​ത്.​ ​വ​ന്ന​പാ​ടേ​ ​അ​യാ​ൾ​ ​പ​റ​ഞ്ഞു.
'​'​സാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​എ​ല്ലാ​കാ​ര്യ​ങ്ങ​ളും​ ​ഒ​ത്തി​ണ​ങ്ങി​യ​ ​ഒ​രു​ ​സ്ഥ​ല​വും​ ​വീ​ടും​ ​ഒ​ത്തു​വ​ന്നി​ട്ടു​ണ്ട്.​ ​പു​ഴ​യോ​ര​ത്ത് ​ഒ​രേ​ക്ക​ർ​ ​തെ​ങ്ങി​ൻ​പു​ര​യി​ട​വും​ ​പു​തി​യ​ ​ര​ണ്ടു​നി​ല​വീ​ടും.​ ​ഒ​രി​ക്ക​ലും​ ​വെ​ള്ളം​ ​വ​റ്റാ​ത്ത​ ​കി​ണ​ർ.​ ​റോ​‌​ഡ് ​സൗ​ക​ര്യ​വും​ ​ഉ​ണ്ട്.​""
'​'​എ​വി​ടെ​ ​ഏ​ത് ​പു​ഴ​യു​ടെ​ ​തീ​ര​ത്താ​ണ്?​""
'​'​ ​ഇ​വി​ടെ​ ​നി​ന്നും​ ​ഇ​രു​പ​ത്തി​യ​ഞ്ച് ​കി.​മീ​ ​മാ​ത്രം​ ​അ​ക​ലെ​യു​ള്ള​ ​മു​ല്ല​ന്തി​യാ​ർ​ ​എ​ന്ന​ ​കൊ​ച്ചു​പു​ഴ​യു​ടെ​ ​തീ​ര​ത്താ​ണ്.​""
മു​ല്ലാ​ന്തി​യാ​ർ​ ​എ​ന്ന് ​കേ​ട്ട​പ്പോ​ൾ​ ​എ​ന്റെ​ ​മു​ഖ​ത്ത് ​വ​ന്ന​ ​ഭാ​വ​വ്യ​ത്യാ​സം​ ​വേ​ണു​ ​ശ്ര​ദ്ധി​ച്ചി​ല്ല.
'​'​ ​മു​ല്ലാ​ന്തി​യാ​റോ​?​"​"​ ​ലീ​ല​ ​ചോ​ദി​ച്ചു.
'​'​ ​പ​ന്ത്ര​ണ്ടു​മാ​സ​വും​ ​പു​ഴ​ ​നി​റ​ച്ച് ​വെ​ള്ള​മു​ള്ള​ ​ന​മ്മു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​ന​ദി​യു​ടെ​ ​ഒ​രു​ ​ചെ​റി​യ​ ​കൈ​വ​ഴി​യാ​ണ് ​മു​ല്ലാ​ന്തി​യാ​ർ​ ​എ​ന്ന​ ​ഈ​ ​കൊ​ച്ചു​പു​ഴ.​""
വേ​ണു​വി​ന്റെ​ ​വി​ശ​ദീ​ക​ര​ണം​ ​കേ​ട്ട​പ്പോ​ൾ​ ​ഞാ​ൻ​ ​പ​റ​ഞ്ഞു.
'​'​ ​എ​നി​ക്ക​റി​യാം​ ​ഈ​ ​പു​ഴ.​ ​പ​ണ്ട് ​സ്‌​കൂ​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​കാ​ല​ത്ത് ​ഈ​ ​പു​ഴ​യ​രി​കി​ലെ​ ​ഒ​രു​ ​ചെ​റി​യ​ ​വാ​ട​ക​വീ​ട്ടി​ലാ​ണ് ​ഞ​ങ്ങ​ൾ​ ​കു​റ​ച്ചു​കാ​ലം​ ​താ​മ​സി​ച്ച​ത്.​""
''ആ​ ​നാ​ടി​നെ​പ്പ​റ്റി​യും​ ​വി​ൽ​ക്കാ​ൻ​ ​പോ​കു​ന്ന​ ​വീ​ടി​നെ​പ്പ​റ്റി​യും​ ​വേ​ണു​ ​കു​റേ​സ​മ​യം​ ​സം​സാ​രി​ച്ചു.​ ​അ​യാ​ൾ​ ​അ​വ​സാ​നം​ ​പ​റ​ഞ്ഞ​ത് ​ഇ​താ​ണ്.​""
'​'​ ​ഇ​ന്ന് ​ത​ന്നെ​ ​പോ​യി​ ​സ്ഥ​ലം​ ​കാ​ണു​ന്ന​താ​ണ് ​ന​ല്ല​ത്.​""
അ​യാ​ൾ​ ​പ​റ​ഞ്ഞ​ത് ​ ശ​രി​യാ​ണെ​ന്ന് ​തോ​ന്നി​യ​തു​കൊ​ണ്ട് ​ഞാ​ൻ​ ​പ​റ​ഞ്ഞു.
'​'​ന​മു​ക്ക് ​ഇ​ന്ന് ​മൂ​ന്നു​മ​ണി​ക്ക് ​പോ​കാം.​ ​എ​ന്റെ​ ​കാ​ർ​ ​വ​ർ​ക്ക് ​ഷോ​പ്പി​ലാ​ണ് ​താ​നൊ​രു​ ​ടാ​ക്‌​സി​ ​കാ​റു​മാ​യി​ ​മൂ​ന്നു​മ​ണി​ക്കു​മു​മ്പേ​ ​ഇ​വി​ടെ​ ​എ​ത്ത​ണം.​""
ര​ണ്ടേ​മു​ക്കാ​ൽ​ ​മ​ണി​ക്കേ​ ​എ​ത്തി​ക്കൊ​ള്ളാ​മെ​ന്ന് ​സ​മ്മ​തി​ച്ചാ​ണ് ​വേ​ണു​ ​പോ​യ​ത്.
ഞാ​ന​പ്പോ​ൾ​ ​ത​ന്നെ​ ​സിം​ഗ​പ്പൂ​രി​ലു​ള്ള​ ​മ​ക​നെ​ ​വി​ളി​ച്ചു​ ​സം​സാ​രി​ച്ചു.​ ​അ​വ​ൻ​ ​പ​റ​ഞ്ഞ​ത് ​അ​ച്‌​ഛ​നും​ ​അ​മ്മ​യ്‌​ക്കും​ ​സ്ഥ​ല​വും​ ​ വീ​ടും​ ​ഇ​ഷ്‌​ട​പ്പെ​ട്ടാ​ൽ​ ​വി​ല​യെ​പ്പ​റ്റി​ ​പേ​ശാ​ൻ​ ​പോ​ക​ണ്ട.​ ​ഇ​ന്നു​ത​ന്നെ​ ​അ​ഡ്വാ​ൻ​സ് ​കൊ​ടു​ത്ത് ​ക​ച്ച​വ​ടം​ ​ഉ​റ​പ്പി​ക്ക​ണം​ ​എ​ന്നാ​ണ്.
ലീ​ല​ ​എ​ന്റെ​ ​അ​ടു​ത്തു​വ​ന്നി​രു​ന്നു.
'​'​പ​ണ്ട​ത്തെ​ മു​ല്ലാ​ന്തി​യാ​റി​ന്റെ​ ​കാ​ര്യ​മൊ​ക്കെ​ ​ചേ​ട്ട​ൻ​ ​മ​റ​ന്നു​കാ​ണും.​""
അ​വ​ൾ​ ​പ​റ​ഞ്ഞു.
'​'​ ​അ​ന്ന​ത്തെ​ ​കാ​ര്യ​ങ്ങ​ളൊ​ന്നും​ ​ഒ​രി​ക്ക​ലും​ ​ഞാ​ൻ​ ​മ​റ​ക്കി​ല്ല.​ ​അ​ച്‌​ഛ​ന് ​അ​ങ്ങോ​ട്ട് ​സ്ഥ​ലം​മാ​റ്റം​ ​കി​ട്ടി​യ​പ്പോ​ഴാ​ണ് ​അ​ച്‌​ഛ​നോ​ടും​ ​അ​മ്മ​യോ​ടു​മൊ​പ്പം​ ​ഞാ​നും​ ​അ​നു​ജ​ത്തി​യും​ ​അ​വി​ടെ​ ​ഒ​രു​ ​വാ​ട​ക​വീ​ട്ടി​ൽ​ ​അ​ഞ്ചു​വ​ർ​ഷം​ ​താ​മ​സി​ച്ച​ത്.​ ​ആ​റാം​ ​ക്ലാ​സു​മു​ത​ൽ​ ​പ​ത്താം​ക്ലാ​സ് ​വ​രെ​ ​ആ​ ​വാ​ട​ക​വീ​ട്ടി​ൽ​ ​താ​മ​സി​ച്ചാ​ണ് ​ഞാ​ൻ​ ​പ​ഠി​ച്ച​ത്.​""
'​'​ചേ​ട്ട​ൻ​ ​ആ​ ​പു​ഴ​യി​ൽ​ ​കു​ളി​ച്ചി​ട്ടു​ണ്ടോ​?​""
'​'​ഞാ​ൻ​ ​മാ​ത്ര​മ​ല്ല​ ​ആ​ ​നാ​ട്ടു​കാ​ർ​ ​മു​ഴു​വ​ൻ​ ​ആ​ ​പു​ഴ​യി​ലാ​യി​രു​ന്നു​ ​അ​ല​ക്കും​ ​കു​ളി​യും.​""
'​'​അ​വി​ടെ​ ​താ​മ​സ​മാ​ക്കി​യി​ട്ടു​വേ​ണം​ ​എ​നി​ക്കാ​പു​ഴ​യി​ലൊ​ന്ന് ​മു​ങ്ങി​ക്കു​ളി​ക്കാ​ൻ.​""
'​'​നി​ന​ക്ക​തി​ന് ​നീ​ന്ത​ൽ​ ​അ​റി​യി​ല്ല​ല്ലോ.​ ​വേ​ണ​മെ​ങ്കി​ൽ​ ​ഞാ​ൻ​ ​പ​ഠി​പ്പി​ച്ചു​ത​രാം.​""
'​'​ഈ​ ​വ​യ​സു​കാ​ല​ത്താ​ണോ​ ​നീ​ന്താ​ൻ​ ​പ​ഠി​ക്കു​ന്ന​ത്?​ ​ഞാ​ൻ​ ​പു​ഴ​യു​ടെ​ ​അ​രി​കി​ൽ​ ​നി​ന്നു​ ​കു​ളി​ച്ചോ​ളാം.​""
'​'​സൂ​ക്ഷി​ക്ക​ണം.​ ​പു​ഴ​യി​ൽ​ ​വ​ലി​യ​കാ​ല​ൻ​ ​കൊ​ഞ്ചും​ ​ഞ​ണ്ടും​ ​ഉ​ണ്ടാ​കും.​ ​എ​പ്പോ​ഴാ​ണ് ​കാ​ലി​ൽ​ ​ക​യ​റി​ ​പി​ടി​ക്കു​ന്ന​തെ​ന്ന​റി​യി​ല്ല.​""
'​'​​മു​ല്ലാ​ന്തി​യാ​റി​ൽ​ ​ധാ​രാ​ളം​ ​മീ​നു​ണ്ടെ​ന്ന് ​പ​ണ്ട് ​നാ​ത്തൂ​ൻ​ ​പ​റ​ഞ്ഞു​ ​ഞാ​ൻ​ ​കേ​ട്ടി​ട്ടു​ണ്ട്.​ ​ആ​ ​മീ​നെ​ല്ലാം​ ​ഇ​പ്പോ​ഴും​ ​അ​വി​ടെ​ ​കാ​ണു​മ​ല്ലോ.​""
'​'​ ​അ​തി​നെ​ന്താ​ ​സം​ശ​യം​?​ ​അ​വി​ടെ​ ​താ​മ​സ​മാ​ക്കി​യി​ട്ട് ​ വേ​ണം​ ​ ഐ​സും​ ​അ​മോ​ണി​യ​യും​ ​ഇ​ല്ലാ​ത്ത​ ​ന​ല്ല​ ​മീ​ൻ​ക​റി​ ​വ​ച്ച​തു​കൂ​ട്ടി​ ​ചോ​റു​ണ്ണാ​ൻ​""
'​'​ ​ന​മു​ക്കൊ​രു​ ​പ​ച്ച​ക്ക​റി​ത്തോ​ട്ടം​ ​ഉ​ണ്ടാ​ക്ക​ണം.​ ​കു​റേ​ ​വാ​ഴ​യും​ ​വേ​ണം​ ​നാ​ല​ഞ്ചു​ ​കോ​ഴി,​ ​എ​ട്ടു​പ​ത്ത് ​താ​റാ​വ്.​""
'​'​ ​അ​തി​നാ​ണോ​ ​ധൃ​തി.​ ​ആ​ദ്യം​ ​മേ​ടി​ക്കേ​ണ്ട​ത് ​ഒ​രു​ ​കൊ​ച്ചു​ബോ​ട്ടാ​ണ്.​ ​നേ​രെ​ ​പ​ടി​ഞ്ഞാ​റോ​ട്ട് ​പ​റ​പ്പി​ച്ചു​വി​ട്ടാ​ൽ​ ​പ​ത്തു​മി​നി​ട്ടു​മ​തി​ ​വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ​ത്താ​ൻ.​""
'​'​ ​ഒ​രു​ ​പ​ശു​വി​നെ​കൂ​ടെ​ ​മേ​ടി​ച്ചാ​ലോ​ ​ചേ​ട്ടാ​?​""
ആ​ന​ക്കാ​ര്യ​ത്തി​നി​ട​യി​ലാ​ണ് ​അ​വ​ളു​ടെ​ ​ചേ​ന​ക്കാ​ര്യം.​ ​ഞാ​ൻ​ ​ബോ​ട്ടി​ന്റെ​ ​കാ​ര്യം​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​അ​ത് ​കേ​ൾ​ക്കാ​ത്ത​ ​ഭാ​വ​ത്തി​ൽ​ ​അ​വ​ൾ​ ​പ​ശു​വി​ന്റെ​ ​കാ​ര്യം​ ​എ​ടു​ത്തി​ട്ട​ത് ​എ​നി​ക്ക് ​ഇ​ഷ്‌​ട​മാ​യി​ല്ല.​ ​ശ​ബ്‌​ദ​മു​യ​ർ​ത്തി​ ​അ​ല്‌​പം​ ​ദേ​ഷ്യ​ത്തോ​ടെ​ ​ഞാ​ൻ​ ​പ​റ​ഞ്ഞു.
'​'​ ​മ​തി.​ ​മ​തി​ ​ഇ​ങ്ങ​നെ​ ​സം​സാ​രി​ച്ചു​നി​ന്നാ​ൽ​ ​സ​മ​യ​ത്തി​ന് ​ഇ​വി​ടെ​നി​ന്ന് ​ഇ​റ​ങ്ങി​ല്ല.​ ​സ​മ​യം​ ​ക​ള​യാ​തെ​ ​പോ​യി​ ​ചോ​റും​ ​ക​റി​യും​ ​ശ​രി​യാ​ക്കി​യി​ട്ട് ​കു​ളി​ച്ച് ​ത​യ്യാ​റാ​കാ​ൻ​ ​നോ​ക്ക്.​""
എ​ന്നെ​ ​തു​റി​ച്ചൊ​ന്ന് ​നോ​ക്കി​യി​ട്ട് ​അ​വ​ൾ​ ​എ​ഴു​ന്നേ​റ്റ് ​അ​ടു​ക്ക​ള​യി​ലേ​ക്ക് ​പോ​യി.​ ​എ​ന്റെ​ ​ചി​ന്ത​ ​മു​ഴു​വ​ൻ​ ​മു​ല്ലാ​ന്തി​യാ​റി​നെ​ക്കു​റി​ച്ച് ​മാ​ത്ര​മാ​യി​രു​ന്നു.​ ​ര​ണ്ടോ​ ​മൂ​ന്നോ​ ​കിലോ​മീറ്റർ​ ​മാ​ത്രം​ ​നീ​ള​മു​ള്ള​ ​ഈ​ ​പു​ഴ​യു​ടെ​ ​തീ​ര​ത്താ​ണ് ​അ​ഞ്ചു​വ​ർ​ഷം​ ​ഞ​ങ്ങ​ൾ​ ​ജീ​വി​ച്ച​ത്.​ ​നാ​ല്പ​ത്തി​യ​ഞ്ച് ​കൊ​ല്ലം​ ​മു​മ്പു​ള്ള​ ​കാ​ര്യ​മാ​ണെ​ങ്കി​ലും​ ​എ​ല്ലാം​ ​ന​ല്ല​ ​വ്യ​ക്ത​മാ​യി​ ​ഓ​ർ​മ്മ​യി​ലു​ണ്ട്.​ ​പു​ഴ​യു​ടെ​ ​ര​ണ്ടു​ക​ര​യി​ലും​ ​തെ​ങ്ങാ​ണ് ​പ്ര​ധാ​ന​ ​കൃ​ഷി.​ ​അ​തി​നി​ട​യി​ലാ​ണ് ​താ​മ​സ​ക്കാ​രു​ടെ​ ​വീ​ടു​ക​ൾ.​ ​പു​ഴ​യ​രു​കി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ചെ​റി​യ​ ​ന​ട​പ്പാ​ത​യി​ലൂ​ടെ​യാ​ണ് ​ഞ​ങ്ങ​ൾ​ ​സ്‌​കൂ​ളി​ൽ​ ​പോ​യി​രു​ന്ന​ത്.​ ​വൈ​കു​ന്നേ​ര​മാ​യാ​ൽ​ ​ത​ല​യി​ൽ​ ​കു​ട്ട​യും​ ​വ​ച്ച് ​ഒ​ന്നി​നു​പു​റ​കേ​ ​ഒ​ന്നാ​യി​ ​അ​ങ്ങാ​യി​ടി​ലേ​ക്ക് ​പോ​കു​ന്ന​ ​സ്ത്രീ​ക​ളു​ടെ​ ​തി​ര​ക്കാ​ണ്.​ ​കു​ളി​ച്ച് ​ഉ​ടു​ത്തൊ​രു​ങ്ങി​പോ​കു​ന്ന​ ​അ​വ​രി​ൽ​ ​പ​കു​തി​യും​ ​ക​ല്യാ​ണം​ ​ക​ഴി​ക്കാ​ത്ത​ ​ചെ​റു​പ്പ​ക്കാ​രി​ക​ളാ​ണ്.​ ​പു​ഴ​യ​രി​കി​ലെ​ ​കു​ള​ക്ക​ട​വി​ൽ​ ​അ​ല​ക്കാ​നും​ ​കു​ളി​ക്കാ​നും​ ​എ​ത്തു​ന്ന​വ​രി​ൽ​ ​എ​ല്ലാ​പ്രാ​യ​ത്തി​ൽ​പെ​ട്ട​വ​രും​ ​ഉ​ണ്ടാ​കും.​ ​പു​ഴ​യോ​ര​ത്ത് ​പ​ല​ഭാ​ഗ​ത്തും​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​തേ​ങ്ങ​ ​മ​ല​പോ​ലെ​ ​കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് ​അ​ക്കാ​ല​ത്തെ​ ​വേ​റൊ​രു​ ​കാ​ഴ്ച​യാ​ണ്.​ ​ലേ​ലം​ ​ചെ​യ്തു​ ​വി​ൽ​ക്കാ​നാ​യി​ ​നാ​ട്ടി​ലെ​ ​കെ​ട്ടു​തെ​ങ്ങ് ​സം​ഘ​ങ്ങ​ൾ​ ​ഇ​ട്ടി​രി​ക്കു​ന്ന​ ​തേ​ങ്ങ​യാ​ണ് ​അ​ത്.​ ​പു​ഴ​യി​ലെ​പ്പോ​ഴും​ ​വ​ള്ള​ങ്ങ​ളു​ടെ​ ​തി​ര​ക്കാ​യി​രി​ക്കും.​ ​മാ​ലി​പ്പു​റ​ത്തെ​ ​ചേ​ച്ചി​യു​ടെ​ ​ക​ല്യാ​ണ​ത്തി​ന് ​കു​മ്പ​ങ്ങി​യി​ൽ​ ​നി​ന്നും​ ​കോ​ടി​ക്കാ​രു​മാ​യി​ ​വ​ന്ന​ ​വ​ലി​യ​ ​ബോ​ട്ട് ​ഞ​ങ്ങ​ൾ​ ​താ​മ​സി​ച്ചി​രു​ന്ന​ ​വീ​ടി​ന്റെ​ ​മു​മ്പി​ലൂ​ടെ​യാ​ണ് ​ക​ല്യാ​ണ​വീ​ട്ടി​ലേ​ക്ക് ​പോ​യ​ത്.
വേ​ന​ൽ​ക്കാ​ല​ത്ത് ​പു​ഴ​യി​ൽ​ ​ഉ​പ്പു​ ​വെ​ള്ളം​ ​ക​യ​റും.​ ​എ​ന്നാ​ലും​ ​ ന​ല്ല​ ​ ക​ണ്ണീ​രു​പോ​ലെ​ ​തെ​ളി​ഞ്ഞ​വെ​ള്ള​മാ​യി​രി​ക്കും.​ ​പു​ഴ​യി​ൽ​ ​നി​ന്നും​ ​ധാ​രാ​ളം​ ​മീ​ൻ​ ​കി​ട്ടു​ന്ന​ ​സ​മ​യം​ ​കൂ​ടി​യാ​ണ​ത്,​ ​വേ​ന​ൽ​ക്കാ​ല​ത്ത് ​മ​റ​ക്കാ​നാ​വാ​ത്ത​ ​കാ​ഴ്ച​ക​ളി​ൽ​ ​ഒ​ന്നാ​ണ് ​പു​ഴ​യ​രി​കി​ൽ​ ​ചി​ല​ഭാ​ഗ​ത്ത് ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​കു​ഞ്ഞു​ങ്ങ​ളു​മാ​യി​ ​നി​ൽ​ക്കു​ന്ന​ ​വ​ലി​യ​ ​ര​ണ്ട് ​ക​രി​മീ​നു​ക​ൾ.​ ​അ​തി​ൽ​ ​ഒ​രെ​ണ്ണം​ ​എ​പ്പോ​ഴും​ ​അ​വി​ടെ​ ​ചു​റ്റി​ക്ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കും.​ ​കു​ഞ്ഞു​ങ്ങ​ളെ​ ​ശ​ത്രു​ക്ക​ളി​ൽ​ ​നി​ന്ന് ​ര​ക്ഷി​ക്കു​ന്ന​തി​ന് ​വേ​ണ്ടി​യാ​ണ് ​അ​ത്.​ ​അ​ങ്ങ​നെ​ ​നി​ൽ​ക്കു​ന്ന​ ​ക​രി​മീ​നു​ക​ളെ​ ​അ​ക്കാ​ല​ത്ത് ​ആ​രും​ ​ഉ​പ​ദ്ര​വി​ക്കാ​റി​ല്ല.
ക​രി​മീ​നി​നെ​ ​പി​ടി​ക്കാ​ൻ​ ​വ​ലി​യ​ ​വീ​ശു​വ​ല​യോ​ ​ഉ​റി​വ​ല​യോ​ ​വേ​ണം.​ ​കൊ​ഞ്ചി​നെ​ ​പി​ടി​ക്കാ​ൻ​ ​ഒ​രു​ ​മു​പ്പ​ല്ലി​മാ​ത്രം​ ​മ​തി.​ ​പു​ഴ​യ​രി​കി​ലെ​ ​കൈ​ത​ക്കാ​ടു​ക​ളു​ടെ​ ​അ​ടി​യി​ൽ​ ​വെ​ള്ള​ത്തി​ൽ​ ​മ​ണ്ണി​നോ​ട് ​ചേ​ർ​ന്ന് ​അ​ന​ങ്ങാ​തി​രി​ക്കു​ന്ന​ ​കൊ​ഞ്ചി​നെ​ ​ക​ണ്ടു​പി​ടി​ക്കാ​നാ​ണ് ​ബു​ദ്ധി​മു​ട്ട്.​ ​ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ​ ​മു​പ്പ​ല്ലി​ ​കൊ​ണ്ട് ​കു​ത്തി​ ​എ​ടു​ക്കു​ക​യേ​ ​വേ​ണ്ടു.
മ​ഴ​ക്കാ​ല​മാ​യാ​ൽ​ ​മു​ല്ല​ന്തി​യാ​ർ​ ​ആ​കെ​ ​മാ​റും.​ ​ശ​ക്തി​യാ​യി​ ​ഒ​ഴു​കി​വ​രു​ന്ന​ ​ക​ല​ങ്ങി​യ​ ​മ​ല​വെ​ള്ളം​ ​കൊ​ണ്ട് ​പു​ഴ​ ​നി​റ​യും.​ ​തു​ട​ർ​ച്ച​യാ​യി​ ​മ​ഴ​ ​പെ​യ്താ​ൽ​ ​വ​ലി​യ​ ​വെ​ള്ള​പ്പൊ​ക്ക​വും​ ​ഉ​ണ്ടാ​കും.​ ​ചി​ല​പ്പോ​ൾ​ ​പു​ഴ​യു​ടെ​ ​ര​ണ്ട് ​ക​ര​യി​ലും​ ​നാ​ലും​ ​അ​ഞ്ചും​ ​അ​ടി​വ​രെ​ ​വെ​ള്ളം​ ​ഉ​യ​രും.​ ​മ​ഴ​മാ​റി​ ​വെ​ള്ളം​ ​ഇ​റ​ങ്ങി​യാ​ൽ​ ​പ​റ​മ്പി​ലെ​ല്ലാം​ ​ഒ​ര​ടി​ക​ന​ത്തി​ൽ​ ​ചെ​ളി​യും​ ​എ​ക്ക​ലും​ ​കൊ​ണ്ടു​നി​റ​യും.​ ​തെ​ങ്ങി​ന് ​വേ​റെ​ ​വ​ള​ത്തി​ന്റെ​ ​ആ​വ​ശ്യ​മി​ല്ല.
'​'​എ​ന്നെ​ ​അ​ടു​ക്ക​ള​യി​ലേ​ക്ക് ​ഓ​ടി​ച്ചു​വി​ട്ടി​ട്ട് ​ചേ​ട്ട​നി​വി​ടെ​യി​രു​ന്നു​ ​ഉ​റ​ങ്ങു​ക​യാ​ണോ​?​""
ലീ​ല​യു​ടെ​ ​ശ​ബ്‌​ദം​ ​കേ​ട്ടാ​ണ് ​ഞാ​ൻ​ ​ചി​ന്ത​യി​ൽ​ ​നി​ന്നും​ ​ഉ​ണ​ർ​ന്ന​ത് ​ഞാ​ൻ​ ​പ​റ​ഞ്ഞു.
'​'​ആ​രു​ ​പ​റ​ഞ്ഞു​ ​ഉ​റ​ങ്ങു​ക​യാ​ണെ​ന്ന്?​ ​ഞാ​ൻ​ ​കു​ളി​ക്കാ​ൻ​ ​പോ​വു​ക​യാ​ണ്.​""
ഞാ​ൻ​ ​എ​ണീ​റ്റ് ​കു​ളി​മു​റി​യി​ലേ​ക്ക് ​ന​ട​ന്നു.
പു​തി​യ​ ​വീ​ടും​ ​സ്ഥ​ല​വും​ ​ കാ​ണാ​നാ​യി​ൽ​ ​കൃ​ത്യം​ ​മൂ​ന്നു​മ​ണി​ക്കു​ത​ന്നെ​ ​ഞ​ങ്ങ​ൾ​ ​പു​റ​പ്പെ​ട്ടു.​ ​കാ​റി​ൽ​ ​ക​യ​റി​യ​പ്പോ​ൾ​ ​മു​ത​ൽ​ ​വേ​ണു​വി​നോ​ടോ​രോ​ ​ സം​ശ​യ​ങ്ങ​ൾ​ ​ ചോ​ദി​ച്ചു​കൊ​ണ്ടി​രു​ന്നു​ ​ലീ​ല.
'​'​വേ​ണു​ ​വീ​ടി​ന്റെ​ ​ദ​ർ​ശ​നം​ ​കി​ഴ​ക്കോ​ട്ടാ​ണോ​?​""
'​'​അ​ല്ല​ ​വ​ട​ക്കോ​ട്ടാ​ണ്.​ ​അ​വി​ടെ​യാ​ണ് ​റോ​ഡും​ ​പു​ഴ​യും.​""
'​'​മു​ക​ളി​ല​ത്തെ​ ​നി​ല​യി​ൽ​ ​എ​ത്ര​ ​ബെ​ഡ് ​റൂം​ ​ഉ​ണ്ട്?​""
'​'​മു​ക​ളി​ൽ​ ​ര​ണ്ട്,​ ​താ​ഴെ​യും​ ​ര​ണ്ട് ​""
അ​വ​ള​ങ്ങ​നെ​ ​ഓ​രോ​ന്നു​ ​ചോ​ദി​ച്ചു​കൊ​ണ്ടി​രു​ന്നു.​ ​അ​പ്പോ​ൾ​ ​ഇ​ട​യ്ക്കു​ക​യ​റി​ ​ഞാ​ൻ​ ​പ​റ​ഞ്ഞു:
'​'​വേ​ണു​ ​മു​ല്ലാ​ന്തി​യാ​ർ​ ​എ​ത്തു​ന്ന​തി​നു​ ​കു​റേ​ ​മു​മ്പേ​ ​എ​ന്നെ​ ​വി​ളി​ക്ക​ണം.​ ​ഞാ​ൻ​ ​അ​ഞ്ചു​മി​നി​ട്ടു​നേ​രം​ ​ഒ​ന്നു​മ​യ​ങ്ങ​ട്ടെ.​""
ക​ണ്ണ​ട​ച്ചു​ ​കി​ട​ക്കു​മ്പോ​ഴും​ ​മു​ല്ലാ​ന്തി​യാ​റും​ ​പ​രി​സ​ര​വും​ ​ഇ​പ്പോ​ൾ​ ​എ​ത്ര​മാ​റി​ക്കാ​ണും​ ​എ​ന്ന​ ​ചി​ന്ത​യാ​യി​രു​ന്നു​ ​എ​ന്റെ​ ​മ​ന​സി​ൽ.​ ​വേ​ണു​ ​വി​ളി​ക്കു​ന്ന​ ​ശ​ബ്‌​ദം​ ​കേ​ട്ടാ​ണ് ​ഞാ​ൻ​ ​ക​ണ്ണ് ​തു​റ​ന്ന​ത്.​ ​അ​പ്പോ​ൾ​ ​അ​യാ​ൾ​ ​പ​റ​ഞ്ഞു.
'​'​ ​അ​ടു​ത്ത​ ​ക​വ​ല​യി​ൽ​ ​ചെ​ല്ലു​മ്പോ​ൾ​ ​ന​മു​ക്ക് ​വ​ല​ത്തോ​ട്ട് ​തി​രി​യ​ണം.​ ​അ​വി​ടെ​ ​നി​ന്നും​ ​മൂ​ന്നു​കി​ലോ​ ​മീ.​ ​ദൂ​ര​മേ​യു​ള്ളൂ​ ​മു​ല്ലാ​ന്തി​യാ​റി​ലേ​ക്ക്.​""
'​'​പ​തു​ക്കെ പോ​യാ​ൽ​ ​മ​തി.​ ​സ്ഥ​ല​മൊ​ക്കെ​ ​ഒ​ന്നു​കാ​ണ​ട്ടെ.​""
ഞാ​നും​ ​ലീ​ല​യും​ ​വ​ള​രെ​ ​ശ്ര​ദ്ധ​യോ​ടെ​ ​പു​റ​ത്തേ​ക്ക് ​നോ​ക്കി​കൊ​ണ്ടി​രു​ന്നു.​ ​ഒ​രു​ ​കി.​മീ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​വീ​ണ്ടും​ ​വ​ല​ത്തോ​ട്ടു​തി​രി​ഞ്ഞു​ ​വേ​റൊ​രു​ ​റോ​ഡി​ലൂ​ടെ​യാ​യി​ ​യാ​ത്ര.​ ​ഒ​രു​ ​പ​ള്ളി​യും​ ​ഒ​രു​ ​കു​രി​ശു​പ​ള്ളി​യും​ ​ഒ​രു​ ​അ​മ്പ​ല​വും​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​വീ​ണ്ടും​ ​ചെ​ന്നെ​ത്തി​യ​ത് ​ഒ​രു​ ​ക​വ​ല​യി​ലാ​ണ്.​ ​ര​ണ്ടു​മൂ​ന്നു​ക​ട​ക​ൾ​ ​മൂ​ന്നു​നാ​ല് ​ഓ​ട്ടോ​റി​ക്ഷ​ക​ൾ,​ ​ക​ട​ക​ൾ​ക്കു​മു​മ്പി​ലാ​യി​ ​അ​ഞ്ചെ​ട്ട് ​ആ​ളു​ക​ളും​ ​ഇ​ത്ര​യു​മാ​ണ് ​ഈ​ ​ക​വ​ല​യി​ലെ​ ​വി​ശേ​ഷ​ങ്ങ​ൾ.
'​'​ഇ​നി​ ​ഒ​രു​ ​മി​നി​ട്ടി​ന​കം​ ​ന​മ്മ​ൾ​ ​മു​ല്ലാ​ന്തി​യാ​റി​ൽ​ ​എ​ത്തും.​""
വേ​ണു​ ​പ​റ​ഞ്ഞു.​ ​ഒ​രു​ ​ചെ​റി​യ​ ​പാ​ലം​ ​ക​ഴി​ഞ്ഞ് ​ഇ​ട​ത്തോ​ട്ട് ​തി​രി​ഞ്ഞ് ​വ​ണ്ടി​ ​ഓ​ടാ​ൻ​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​ഇ​ട​ത്തോ​ട്ട് ​ചൂ​ണ്ടി​ ​വേ​ണു​ ​വീ​ണ്ടും​ ​പ​റ​ഞ്ഞു.
'​'​ ​ഇ​താ​ണ് ​മു​ല്ലാ​ന്തി​യാ​ർ.​""
എ​നി​ക്ക് ​വി​ശ്വാ​സം​ ​വ​ന്നി​ല്ല.
ഞാ​ൻ​ ​ക​ണ്ട​ത് ​അ​ല്പം​ ​വീ​തി​യു​ള്ള​ ​ഒ​രു​ ​തോ​ട് ​മാ​ത്ര​മാ​ണ്.​ ​പാ​യ​ലും​ ​പോ​ള​യും​ ​കൊ​ണ്ട് ​അ​തി​ന്റെ​ ​മു​ക്കാ​ൽ​ഭാ​ഗ​വും​ ​മൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്.​ ​ഞാ​ൻ​ ​ഉ​റ​ക്കെ​ ​പ​റ​ഞ്ഞു.
'​'​ ​വ​ണ്ടി​ ​നി​റു​ത്തൂ.​""
വ​ണ്ടി​നി​ന്ന​പ്പോ​ൾ​ ​കാ​റി​ൽ​ ​നി​ന്നും​ ​പു​റ​ത്തി​റ​ങ്ങി​ ​ഞാ​ൻ​ ​പു​ഴ​യ​രി​കി​ലേ​ക്ക് ​ചെ​ല്ലാ​ൻ​ ​ശ്ര​മി​ച്ചു.​ ​ലീ​ല​യും​ ​വേ​ണു​വും​ ​തൊ​ട്ടു​പു​റ​കെ​ ത​ന്നെ​യു​ണ്ട്.​ ​അ​പ്പോ​ൾ​ ​വേ​ണു​ ​പ​റ​ഞ്ഞു.
'​'​ ​ഇ​ത് ​പ​ഴ​യ​ ​മു​ല്ലാ​ന്തി​യാ​ർ​ ​ത​ന്നെ​യാ​ണ് ​സാ​ർ.​ ​ചി​ല​ഭാ​ഗ​ത്ത് ​വീ​തി​കു​റ​ഞ്ഞു​ ​പോ​യി​ട്ടു​ണ്ട് ​എ​ന്നു​ ​മാ​ത്രം.​ ​പി​ന്നെ​ ​പാ​യ​ലും​ ​പോ​ള​യും​ ​വ​ന്ന് ​ചി​ല​ഭാ​ഗ​ത്ത് ​വെ​ള്ളം​ ​മൂ​ടി​പ്പോ​യി.​ ​വെ​ള്ള​ത്തി​ന് ​ഒ​ഴു​ക്കി​ല്ലാ​ത്ത​തു​കൊ​ണ്ട് ​അ​തൊ​ന്നും​ ​കാ​യ​ലി​ലേ​ക്ക് ​ഒ​ഴു​കി​ ​പോ​കു​ന്നി​ല്ല.​""
പു​ഴ​യി​ലെ​ ​വെ​ള്ള​ത്തി​ന​ടു​ത്തെ​ത്താ​നു​ള്ള​ ​എ​ന്റെ​ ​ശ്ര​മം​ ​വെ​റു​തേ​ ​ആ​യി.​ ​പു​ഴ​യ​രി​കി​ലെ​ല്ലാം​ ​കാ​ടും​ ​മു​ൾ​ച്ചെ​ടി​ക​ളും​ ​വ​ള​ർ​ന്ന് ​നി​ൽ​ക്കു​ക​യാ​ണ്.​ ​എ​ന്നെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത് ​വേ​റൊ​ന്നാ​ണ്.​ ​വ​ലി​യ​ ​നാ​ല​ഞ്ചു​ ​തെ​ങ്ങു​ക​ൾ​ ​പു​ഴ​യി​ലേ​ക്ക് ​വീ​ണു​കി​ട​ക്കു​ന്നു.​ ​തെ​ങ്ങി​ന്റെ​ ​ത​ടി​ ​ഇ​വി​ടെ​ ​ആ​ർ​ക്കും​ ​വേ​ണ്ടേ​?​ ​എ​ന്റെ​ ​മു​ഖ​ഭാ​വം​ ​ക​ണ്ടി​ട്ടാ​കാം​ ​വേ​ണു​ ​പ​റ​ഞ്ഞു.
'​'​​ഇ​പ്പോ​ൾ​ ​ഈ​ ​നാ​ട്ടി​ൽ​ ​ഒ​രു​ ​വ​ള്ളം​ ​പോ​ലു​മി​ല്ല.​ ​എ​ല്ലാ​യി​ട​ത്തും​ ​റോ​ഡും​ ​എ​ല്ലാ​വ​ർ​ക്കും​ ​വാ​ഹ​ന​ങ്ങ​ളും​ ​ഉ​ണ്ട്.​ ​പു​ഴ​യി​ലെ​ ​അ​ല​ക്കും​ ​കു​ളി​യും​ ​നി​ന്നു​പോ​യി​ ​എ​ന്നു​ത​ന്നെ​പ​റ​യാം.​"​"​ ​
അ​പ്പോ​ഴാ​ണ് ​പു​ഴ​യി​ലെ​ ​വെ​ള്ള​ത്തി​ന്റെ​ ​കാ​ര്യം​ ​ശ്ര​ദ്ധി​ച്ച​ത്.​ ​അ​ഴു​ക്കു​നി​റ​ഞ്ഞ​ ​ക​റു​ത്ത​നി​റം.​ ​ഒ​ഴു​ക്കി​ല്ലാ​ത്ത​ ​വെ​ള്ളം.​ ​ഒ​രു​ ​കാ​റ്റ​ടി​ച്ച​പ്പോ​ൾ​ ​എ​ന്തോ​ ​ചീ​ഞ്ഞു​നാ​റി​യ​മ​ണം.​ ​മൂ​ക്കി​ലേ​ക്ക​ടി​ച്ചു​ ​ക​യ​റി.​ ​സൂ​ക്ഷി​ച്ചു​നോ​ക്കി​യ​പ്പോ​ൾ​ ​കു​റ​ച്ച​ക​ലെ​ ​പാ​യ​ലി​ന​ടു​ത്ത് ​വ​ലി​യ​മ​ണി​യ​ൻ​ ​ഈ​ച്ച​ക​ൾ​ ​പ​റ​ക്കു​ന്ന​തു​ക​ണ്ടു.​ ​ഒ​ന്നു​കൂ​ടി​ ​നോ​ക്കി​യ​പ്പോ​ഴാ​ണ് ​കാ​ര്യം​ ​മ​ന​സി​ലാ​യ​ത്.​ ​ത​ടി​ച്ചു​ ​വീ​ണ​ ​വ​യ​റു​മാ​യി​ ​പു​ഴ​യി​ൽ​ ​ച​ത്തു​കി​ട​ക്കു​ന്ന​ ​ഒ​രു​ ​പ​ട്ടി​ക്കു​ ​ചു​റ്റു​മാ​ണ് ​മ​ണി​യ​നീ​ച്ച​ക​ൾ​ ​പ​റ​ക്കു​ന്ന​ത്.
ഒ​രു​ ​കാ​ല​ത്ത് ​നി​റ​യെ​ ​മീ​നു​ണ്ടാ​യി​രു​ന്ന​ ​പു​ഴ​യി​ൽ​ ​ഇ​പ്പോ​ൾ​ ​ഒ​രു​ ​മീ​നു​മി​ല്ല.​ ​ഒ​രു​ ​കൊ​ച്ചു​ ​പൂ​ഞ്ഞാ​ൻ​ ​പോ​ലും.​ ​ഞാ​ൻ​ ​ക​ര​യി​ലേ​ക്ക് ​നോ​ക്കി.​ ​ഒ​ന്നു​ര​ണ്ടു​ ​തേ​ങ്ങ​യു​മാ​യി​ ​നി​ൽ​ക്കു​ന്ന​ ​കു​റേ​ ​തെ​ങ്ങു​ക​ൾ.​ ​താ​ഴെ​ ​അ​ട​ഞ്ഞു​ ​കി​ട​ക്കു​ന്ന​ ​ര​ണ്ടു​വീ​ടു​ക​ൾ.​ ​ഇ​ട​യ്‌​ക്ക് ​ചി​ല​ ​മോ​ട്ടോ​ർ​സൈ​ക്കി​ൾ​ ​മാ​ത്രം​ ​റോ​ഡി​ലൂ​ടെ​ ​പോ​കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​ഞാ​ൻ​ ​ലീ​ല​യെ​ ​നോ​ക്കി.​ ​യാ​ത്ര​യു​ടെ​ ​തു​ട​ക്ക​ത്തി​ൽ​ ​അ​വ​ളു​ടെ​ ​മു​ഖ​ത്തു​ണ്ടാ​യി​രു​ന്ന​ ​സ​ന്തോ​ഷ​വും​ ​ഉ​ത്സാ​ഹ​വും​ ​ഇ​പ്പോ​ഴി​ല്ല.​ ​ഞ​ങ്ങ​ളൊ​ന്നും​ ​മി​ണ്ടാ​തെ​ ​നി​ൽ​ക്കു​ന്ന​തു​ ​ക​ണ്ടു​വേ​ണു​ ​ഉ​റ​ക്കെ​ ​പ​റ​ഞ്ഞു.
'​'​​ഈ​ ​നാ​ടി​ന​ടു​ത്തു​ള്ള​ ​വ​ലി​യ​ ​ഫാ​ക‌്ടറിയി​ലെ​ ​മ​ലി​ന​ ​ജ​ലം​ ​പു​ഴ​യി​ലു​ണ്ടാ​യി​രു​ന്ന​ ​മീ​നി​നെ​ ​ആ​ദ്യം​ ​കൊ​ന്നു.​ ​ഇ​നി​ ​ഈ​ ​പു​ഴ​യെ​ ​കു​ടി​ ​ന​ശി​പ്പി​ക്കാ​ൻ​ ​നാ​ട്ടു​കാ​ർ​ ​സ​മ്മ​തി​ക്കി​ല്ല.​ ​അ​വ​ർ​ ​പൊ​തു​ ​യോ​ഗം​ ​കൂ​ടി​ ​ഒ​രു​ ​ക​മ്മി​റ്റി​ ​ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.​ ​പ​ഞ്ചാ​യ​ത്തി​ന്റെ​യും​ ​ഗ​വ​ൺ​മെ​ന്റി​ന്റെ​യും​ ​സ​ഹാ​യ​ത്തോ​ടെ​ ​അ​വ​ർ​ ​ഈ​ ​പു​ഴ​യെ​ ​സു​ന്ദ​രി​യാ​യ​ ​പ​ഴ​യ​ ​മു​ല്ലാ​ന്തി​യാ​റാ​ക്കി​മാ​റ്റും.​""
വേ​ണു​വി​ന്റെ​ ​സം​സാ​രം​ ​കേ​ട്ട​പ്പോ​ൾ​ ​എ​നി​ക്ക് ​ചി​രി​വ​ന്നു.​ ​ലീ​ല​യ്‌​ക്ക് ​ചി​രി​ക്കാ​ൻ​ ​പോ​ലും​ ​ക​ഴി​ഞ്ഞി​ല്ല.​ ​അ​വ​ൾ​ ​പു​ഴ​യി​ലേ​ക്ക് ​കൈ​ചൂ​ണ്ടി​ ​എ​ന്നോ​ട് ​ചോ​ദി​ച്ചു.
'​'​ ​ഇ​താ​ണോ​ ​ചേ​ട്ട​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​മു​ല്ലാ​ന്തി​യാ​ർ​?​ ​ന​ല്ല​ ​വെ​ള്ള​വും​ ​ന​ല്ല​ ​മ​ണ്ണും​ ​ന​ല്ല​ ​വാ​യു​വു​മു​ള്ള​ ​സ്ഥ​ല​ത്തി​നു​വേ​ണ്ടി​ ​തു​ട​ങ്ങി​യ​ ​അ​ന്വേ​ഷ​ണം​ ​എ​വി​ടെ​യാ​ണ് ​ന​മ്മെ​ ​കൊ​ണ്ടെ​ത്തി​യ​ത്?​""
'​'​ ​ഞാ​നൊ​ന്നും​ ​പ​റ​ഞ്ഞി​ല്ല.​""
ലീ​ല​ ​സം​സാ​രം​ ​തു​ട​ർ​ന്നു.
'​'​ ​ഒ​രു​ ​കാ​ര്യം​ ​ഉ​റ​പ്പാ​ണ്.​ ​ഇ​വി​ടെ​ ​വീ​ടു​വാ​ങ്ങി​ ​താ​മ​സി​ക്കാ​ൻ​ ​ഞാ​നി​ല്ല.​""
​എ​ന്നി​ട്ടും​ ​ഞാ​ൻ​ ​മി​ണ്ടാ​തെ​ ​നി​ൽ​ക്കു​ന്ന​ത് ​ക​ണ്ട് ​അ​വ​ൾ​ ​ഉ​റ​ക്കെ​ ​വി​ളി​ച്ചു​പ​റ​ഞ്ഞു.​
'​'​ ​ചേ​ട്ട​ന്റെ​ ​മു​ല്ലാ​ന്തി​യാ​ർ​ ​മ​രി​ച്ചു.​""
അ​പ്പോ​ൾ​ ​വേ​ണു​ ​എ​ന്നെ​ ​നോ​ക്കി.​ ​ഞാ​ൻ​ ​പ​റ​ഞ്ഞു.
'​'​ ​ലീ​ല​ ​പ​റ​യു​ന്ന​തി​ലും​ ​കാ​ര്യ​മു​ണ്ട്.​""
'​'​ഇ​വി​ടെ​ ​വ​രെ​ ​വ​ന്ന​ ​സ്ഥി​തി​ക്ക് ​ന​മ്മ​ൾ​ ​കാ​ണാ​ൻ​ ​ആ​ഗ്ര​ഹി​ച്ചു​വ​ന്ന​ ​സ്ഥ​ല​വും​ ​വീ​ടും​ ​ഒ​ന്നു​ക​ണ്ടി​ട്ടു​പോ​ക​രു​തോ​?​""
വേ​ണു​ ​ചോ​ദി​ച്ചു.
'​'​ ​എ​നി​ക്ക് ​കാ​ണ​ണ്ട.​ ​ഞാ​ൻ​ ​വ​രു​ന്നി​ല്ല.​ ​ചേ​ട്ട​ന് ​കാ​ണ​ണ​മെ​ങ്കി​ൽ​ ​പോ​യി​ ​ക​ണ്ടി​ട്ടു​വ​ന്നോ​ളൂ.​ ​അ​തു​വ​രെ​ ​ഞാ​നി​വി​ടെ​ ​ഈ​ ​വ​ഴി​യ​രി​കി​ൽ​ ​നി​ന്നോ​ളാം​""
ലീ​ല​ ​പ​റ​ഞ്ഞു.
എ​ത്ര​നേ​ര​മാ​ണ് ​ഒ​ന്നും​ ​മി​ണ്ടാ​തി​രി​ക്കു​ക?
ഞാ​ൻ​ ​പ​റ​ഞ്ഞു.
'​'​ ​വേ​ണു​ ​ഇ​ന്നി​നി​ ​ന​മു​ക്കൊ​രു​ ​സ്ഥ​ല​വും​ ​കാ​ണ​ണ്ട.​ ​ഉ​ട​നെ​ ​മ​ട​ങ്ങി​പോ​കാം.​ ​ഡ്രൈ​വ​റോ​ട് ​വ​ണ്ടി​തി​രി​ച്ചോ​ളാ​ൻ​ ​പ​റ​യൂ.​""
തി​രി​ച്ചു​ ന​ഗ​ര​ത്തി​ലേ​ക്ക് ​മ​ട​ങ്ങു​മ്പോ​ൾ​ ​ആ​രും​ ​ഒ​ന്നും​ ​സം​സാ​രി​ച്ചി​ല്ല.​ ​ഏ​റ്റ​വും​ ​വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ​ ​മ​ര​ണാ​ന​ന്ത​ര​ ​ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം​ ​മ​ട​ങ്ങി​പ്പോ​കു​ന്ന​ ​ഉ​റ്റ​വ​രെ​പോ​ലെ​ ​അ​പ്പോ​ൾ​ ​ഞ​ങ്ങ​ളും​ ​ദുഃ​ഖി​ത​രാ​യി​രു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KATHA, WEEKLY, KATHA
KERALA KAUMUDI EPAPER
TRENDING IN LITERATURE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.