SignIn
Kerala Kaumudi Online
Saturday, 31 July 2021 10.23 AM IST

താത്കാലിക ആശ്വാസം: ​ കൊവിഷീൽഡിന്റെ വില കുറച്ചു,​ സംസ്ഥാനങ്ങൾക്ക് 300 രൂപയ്ക്ക് നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

covishield-

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീൽഡ് സംസ്ഥാനങ്ങൾക്ക് ഡോസിന് 300 രൂപയ്ക്ക് നൽകുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നേരത്തെ 400 രൂപയായിരുന്നു സംസ്ഥാനങ്ങൾക്ക് വില നിശ്ചയിച്ചിരുന്നത്.. മറ്റ് നിരക്കുകളിൽ മാറ്റമുണ്ടാവില്ല.

സംസ്ഥാനങ്ങൾ ഒരു ഡോസ് കോവിഷീൽഡ് വാക്‌സിന് 400 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ, കേന്ദ്ര സർക്കാരിന് 150 രൂപ നിരക്കിൽ നൽകുമെന്നായിരുന്നു നേരത്തെ സിറം ഇൻസ്റ്റിറ്റിയൂട്ട് പ്രഖ്യാപിച്ചത്.

സംസ്ഥാനങ്ങൾക്ക് നിലവിലുള്ള നിരക്കിൽ നിന്ന് 25 ശതമാനം കുറയ്ക്കും. സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാനാണ് ഈ തീരുമാനമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനെവാല ട്വീറ്റിൽവ്യക്തമാക്കി.

ഓക്‌സ്‌ഫോഡ്ആസ്ട്രസെനിക്ക വികസിപ്പിച്ച വാക്‌സിൻ ഇന്ത്യയിൽ നിർമിക്കുന്നത് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്.

ഭാരത് ബയോടെക്‌ ഐ..സി.എം.ആർ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കൊവാക്‌സിൻ സംസ്ഥാനങ്ങൾക്ക് പ്രതിഡോസ് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കുമാണ് നൽകുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, COVISHEILD, COVISHIELD PRICE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.