SignIn
Kerala Kaumudi Online
Thursday, 25 April 2024 11.09 AM IST

കണ്ണൂരിൽ 1857 പേർക്ക് കൊവിഡ്

covid

കണ്ണൂർ: ജില്ലയിൽ ബുധനാഴ്ച 1857 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 1759 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 59 പേർക്കും വിദേശത്തു നിന്നെത്തിയ നാലു പേർക്കും 35 ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകൾ 85902 ആയി. ഇവരിൽ 726 പേർ ഇന്നലെ രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 65,007 ആയി. 388 പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 18,281 പേർ ചികിത്സയിലാണ്.

ഇതിൽ 17692 പേർ വീടുകളിലും ബാക്കി 589 പേർ വിവിധ സ്ഥാപനങ്ങളിലുമാണ് ചികിത്സയിൽ കഴിയുന്നത്. നിരീക്ഷണത്തിലുള്ളത് 44193 പേരാണ്.


കണ്ണൂർ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: 26.85%

തില്ലങ്കേരി ഗ്രാമപഞ്ചായത്തിൽ 72.97 ശതമാനവും മലപ്പട്ടത്ത് 66.67ഉം നാറാത്ത് 63.49ഉം മയ്യിൽ 60.71ഉം ചിറ്റാരിപ്പറമ്പിൽ 60.56 ശതമാനവുമാണ്.

കാസർകോട്ട് 872 പേർക്ക്

കാസർകോട്: ജില്ലയിൽ 872 പേർ കൂടി കൊവിഡ്19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ആണ്. 3632 പേരെ പരിശോധിച്ചതിലാണ് 872 പേർ പോസിറ്റീവായത്.
ചികിത്സയിലുണ്ടായിരുന്ന 841 പേർ കൊവിഡ് മുക്തരായി. നിലവിൽ 8924 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. വീടുകളിൽ 11,232 പേരും സ്ഥാപനങ്ങളിൽ 895 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 12,127 പേരാണ്. പുതുതായി 1142 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3546 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1577 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 45,948 പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 36,667 പേർക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.