തളിപ്പറമ്പ്: രാജവെമ്പാലയുടെ തോഴനായി മാറിയിരിക്കുകയാണ് ഉദയഗിരി സ്വദേശി മനു. ഇതുവരെയായി
വിവിധയിടങ്ങളിൽ നിന്നായി 70 ൽ പരം രാജവെമ്പാലകളെ പിടികൂടി കാട്ടിലേക്ക് വിട്ടയച്ച മനു ഒരേസമയം ജനത്തിനും പാമ്പിനും ഒരുപോലെ സഹായം ചെയ്യുകയാണ്.
കഴിഞ്ഞ 11 വർഷമായി ലോകത്തെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പായ രാജവെമ്പാലകളുമായി മനു ചങ്ങാത്തം കൂടിയിട്ട്. ആറടി മുതൽ പത്തടി വരെ നീളമുള്ള രാജവെമ്പാലകളെ മനു പിടിച്ചിട്ടുണ്ട്. മനുഷ്യവാസമുള്ളിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടികൂടി സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് വന്യ ജീവി വകുപ്പിന്റെ പിന്തുണയുമുണ്ട്. കേരള ഗവണ്മെന്റിന്റെ അംഗീകൃത പാമ്പുസംരക്ഷകനാണ്. ആളുകൾ മനുവിന്റെ പാമ്പുകളുമായി ഇടപഴകാനുള്ള കഴിവ് കണ്ട് സഹായത്തിനായി വിളിക്കുകയാണ്. കഴിഞ്ഞദിവസം പാത്തൻപാറ മൈലാംപെട്ടിയിൽ നിന്നും 8 അടിയോളം വരുന്ന രാജവെമ്പാലയെ പിടിച്ച് കാട്ടിലെ ആവാസ വ്യവസ്ഥയിലേക്ക് അയച്ചിരുന്നു ഈ യുവാവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |