SignIn
Kerala Kaumudi Online
Friday, 19 April 2024 11.17 PM IST

കൊവിഡ്: കോൺ. നേതാവ് ഏക്‌നാഥ് ഗെയ്‌ക്‌വാദ് അന്തരിച്ചു

-eknath-gaikwad

മുംബയ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര സഹമന്ത്രിയുമായ ഏക്‌നാഥ് ഗെയ്‌ക്‌വാദ് അന്തരിച്ചു. 81 വയസായിരുന്നു. ഇന്നലെ രാവിലെ പത്തോടെ നഗരത്തിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്‌ക്‌വാദ് മകളാണ്. 1985 മുതൽ 2004 വരെ തുടർച്ചയായി നാലു തവണ ധാരാവിയിൽ നിന്നുള്ള എം.എൽ.എ ആയിരുന്നു. 1999ൽ മെഡിക്കൽ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക നീതി വകുപ്പുകളുടെ സഹമന്ത്രിയായി. 2004 മുതൽ 2014 വരെ ലോക്‌സഭാംഗവുമായി. കോൺഗ്രസിലെ പ്രമുഖ ദളിത് നേതാവായ ഇദ്ദേഹം 2017 മുതൽ 2020 വരെ മുംബയ് കോൺഗ്രസ് അദ്ധ്യക്ഷനുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, FORMER MAHARASHTRA MINISTER AND SENIOR CONGRESS LEADER EKNATH GAIKWAD DIED OF COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.