തിരുവനന്തപുരം: മേയ് അഞ്ച് മുതൽ നടത്താനിരുന്ന എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതിയും നിർദ്ദേശങ്ങളും പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റിയത്. 28 മുതൽ ആരംഭിക്കാനിരുന്ന പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ കഴിഞ്ഞദിവസം മാറ്റിയിരുന്നു. പ്ലസ് ടുക്കാരുടെ പരീക്ഷകൾ മാറ്റിയിട്ടും എസ്.എസ്.എൽ.സി ഐ.ടി പരീക്ഷ മാറ്റാതിരുന്നതിൽ വ്യാപക പരാതി ഉയർന്നിരുന്നു. പരീക്ഷകൾ മാറ്റണമെന്നാവശ്യപ്പെട്ട് അദ്ധ്യാപക സംഘടനകളും രംഗത്തെത്തി.
അതേസമയം ഈ മാസം 30 മുതൽ മേയ് നാല് വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ടെക്നിക്കൽ സ്കൂൾ പരീക്ഷകൾ മാറ്റിയിട്ടില്ല. പരീക്ഷകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ടി.എച്ച്.എസ്.എൽ.സി പരീക്ഷകളും മാറ്റണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. മേയ് അഞ്ച് മുതൽ ആരംഭിക്കേണ്ട പ്ലസ് ടു മൂല്യനിർണയവും മാറ്റണമെന്ന് അദ്ധ്യാപകർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |