പത്തനംതിട്ട : ജനിതകമാറ്റം വന്ന കൊവിഡ് സംസ്ഥാനത്തെ പതിമൂന്ന് ജില്ലയിലും സ്ഥിരീകരിച്ചെങ്കിലും പത്തനംതിട്ടയിൽ വ്യാപനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജില്ലയിൽ വ്യാപനമില്ലെന്നല്ല അതിന് അർത്ഥം. ജില്ലയിൽ ഇതുവരെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് പരിശോധന നടത്തിയിട്ടില്ല. മറ്റു ജില്ലകളിൽ അന്യസംസ്ഥാനത്ത് നിന്ന് എത്തിയവരിലാണ് രൂപമാറ്റം സംഭവിച്ച വൈറസ് സ്ഥിരീകരിച്ചത്. മുംബയ് , പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് എത്തിയവർക്ക് ജനിതക മാറ്റം സംഭവിച്ച വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടോയെന്ന് വരും ദിവസങ്ങളിൽ പരിശോധിക്കും. യു.കെ, ബ്രസീൽ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് വരുന്നവരിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് പരിശോധിക്കാൻ നിർദേശം ഉണ്ടായിരുന്നു. എന്നാൽ അവരിൽ വൈറസ് കണ്ടെത്താനായില്ല.
ഇപ്പോഴും ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് സാദ്ധ്യത ആരോഗ്യ വകുപ്പ് പൂർണമായും തള്ളി കളഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |