SignIn
Kerala Kaumudi Online
Friday, 19 April 2024 6.28 AM IST

മരുന്ന് അത്യാവശ്യമാണോ?​.... ഫഹദിനെ വിളിക്കാം

fahd
ഫഹദ്

മഞ്ചേരി: അത്യാവശ്യ മരുന്നുകൾക്കായി ഇനി ഫഹദിനെ വിളിച്ചാൽ മതി. കൊവിഡ് പ്രതിസന്ധിക്കിടയിലും പറന്നെത്തും. ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ഭരണകൂടവും ആരോഗ്യപ്രവർത്തകരും നിർദ്ദേശിക്കുമ്പോൾ ആവശ്യമരുന്നുകൾ രോഗികളുടെ വീടുകളിലെത്തിക്കാൻ സഹായിക്കുകയാണ് പാണ്ടിക്കാട് സ്വദേശി കെ.ടി. ഫഹദ്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ഫഹദിന്റെ പ്രവർത്തനം.
2020 മാർച്ചിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഉണ്ടായ സമയത്തും മരുന്ന് വിതരണവുമായി ഫഹദ് സജീവമായിരുന്നു.
ഫേസ്ബുക്കിലും വാട്സ്ആപ്പിലും തന്റെ മൊബൈൽ നമ്പർ പോസ്റ്റ് ചെയ്ത് ആവശ്യക്കാരോട് വിളിക്കാൻ നിർദ്ദേശിച്ചു. കഴിഞ്ഞവർഷം സഹായത്തിനായി ഒരു സുഹൃത്തുമുണ്ടായിരുന്നു. ഇത്തവണ തനിച്ചാണ് സേവനം.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, പട്ടാമ്പി ഭാഗങ്ങളിൽ നിന്നുമെല്ലാം ആളുകൾ മരുന്ന് ആവശ്യപ്പെടാറുണ്ട്. അവർക്കും എത്തിച്ചുകൊടുക്കാറുണ്ട്.
ചില മരുന്നുകൾ വാങ്ങാൻ ചിലപ്പോൾ കോഴിക്കോട് പോകേണ്ടിവരും. ഇതിനായി പല ദിവസവും തന്റെ ബൈക്കിൽ 100 കിലോമീറ്ററിലധികം സഞ്ചരിക്കാറുണ്ട്.
പണം ലക്ഷ്യം വച്ചല്ല ഫഹദിന്റെ സേവനങ്ങൾ. മരുന്നിന്റെ ബിൽതുക മാത്രമാണ് ഈടാക്കുക. സാമ്പത്തികമായി പ്രയാസം നേരിടുന്നവർക്കും ഭിന്നശേഷിക്കാർക്കും അത് ബാധകവുമല്ല. ഇവർക്ക് മരുന്ന് ഫഹദിന്റെ വകയാണ്. ബിസിനസുകാരനാണ് ഫഹദ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.