SignIn
Kerala Kaumudi Online
Friday, 26 April 2024 2.25 AM IST

വിയ്യൂർ ജയിലിൽ 48 പേർക്ക് കൊവിഡ്

covid

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 48 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 44 ജയിൽ തടവുകാർക്കും 4 ജയിൽ ഉദ്യോഗസ്ഥർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നു ദിവസമായി ജയിലിൽ ആർ.ടി.പി.സി.ആർ പരിശോധന നടന്നുവരികയാണ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജയിലിലെ അന്തേവാസികളും ഉദ്യോഗസ്ഥരും ഉൾപ്പടെ 570 പേരെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ആർക്കും കാര്യമായ രോഗ ലക്ഷണങ്ങളൊന്നുമില്ല. ഇവരെ ജയിലിൽ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കയാണ്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയോ സാഹചര്യം വഷളാകുകയോ ചെയ്താൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ജയിൽ സൂപ്രണ്ട് ജി. സുരേഷ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.