ന്യൂയോർക്ക്: മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലംഗമായിരുന്ന ബഹിരാകാശ സഞ്ചാരി മൈക്കിൾ കോളിൻസ് അന്തരിച്ചു. 90 വയസായിരുന്നു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ട്വിറ്ററിലൂടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവിട്ടത്.
നീൽ ആംസ്ട്രോംഗ് , എഡ്വിൻ ആൽഡ്രിൻ എന്നിവരോടൊപ്പം അപ്പോളോ ദൗത്യത്തിൽ പങ്കെടുത്ത മൈക്കൽ കോളിൻസിനായിരുന്നു കൊളംബിയ എന്ന ആ കമാൻഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്തം.
Family Statement on Passing of Astronaut Michael Collins pic.twitter.com/6OAw7CzFaz
സമ്പൂർണ ചന്ദ്രയാത്ര എന്ന നിലയിൽ അപ്പോളോ 11 ദൗത്യം പുറപ്പെട്ടത് 1969 ജൂലൈ 16നു രാവിലെയാണ്. നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങി ചരിത്ര പുരുഷൻമാരായി. ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽനിന്നു തിരിച്ചു വരുന്നതുവരെമൈക്കിൾ കൊളിൻസ് ചന്ദ്രനു ചുറ്റും കമാൻഡ് മൊഡ്യൂളുമായി കറങ്ങുകയായിരുന്നു.
We mourn the passing of Apollo 11 astronaut Michael Collins, who piloted humanity’s first voyage to the surface of another world. An advocate for exploration, @AstroMCollins inspired generations and his legacy propels us further into the cosmos: https://t.co/47by569R56 pic.twitter.com/rKMxdTIYYm
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |