കല്ലടിക്കോട്: ദേശീയപാതയിൽ കാഞ്ഞിക്കുളം വളവിന് സമീപം ലോറിയിൽ ബൈക്കിടിച്ച് കോങ്ങാട് മണിക്കശ്ശേരി ചെരേങ്ങിൽ കുമാരൻ എന്ന ദാസന്റെ മക്കളായ സജിത്ത് (30), സനൂപ് (28) എന്നിവർ മരിച്ചു. ഇന്നലെ വൈകിട്ട് 5.45നാണ് സംഭവം.
കെട്ടിട നിർമ്മാണ തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. മണ്ണാർക്കാട് ഭാഗത്ത് നിന്ന് എഫ്.സി.ഐ ഗോഡൗണിലേക്ക് അരി കയറ്റാൻ പോയ ലോറി കനത്ത മഴയിൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് ബ്രേക്ക് ചവിട്ടിയതോടെ റോഡിൽ തിരിഞ്ഞുനിന്നു. ഇതിന് പിറകിൽ ബൈക്കിടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ രണ്ടുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. അമ്മ: ശാന്ത. സഹോദരി: ചാന്ദ്നി. കല്ലടിക്കോട് പൊലീസ് മേൽനടപടി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |