SignIn
Kerala Kaumudi Online
Thursday, 25 April 2024 6.11 AM IST

നെല്ല് സംഭരണം: ഇന്ന് ഉന്നതതല യോഗം

paddy

തിരുവനന്തപുരം: നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് മില്ലുടമകളുടെയും ഉന്നതോദ്യോഗസ്ഥരുടെയും യോഗം ഇന്ന് ഓൺലൈൻ വഴി വിളിച്ചുചേർക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. കൃഷി, ഭക്ഷ്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിലാവും യോഗം .

നെല്ലിന്റെ ഉല്പാദന വർദ്ധനവിന് അനുസരിച്ച് സംഭരണം നടക്കാതിരിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചതായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ മന്ത്രിസഭായോഗത്തിൽ വിവരിച്ചു. നെല്ലിന്റെ വിലവർദ്ധനവിന് ആനുപാതികമായി ഉല്പാദനം കൂടി. പക്ഷേ, മില്ലുകളുടെ ശേഷി കൂടാത്തതാണ് പ്രശ്നം. തങ്ങളുടെ ശേഷിക്കപ്പുറത്തേക്ക് നെല്ല് സംഭരിക്കാൻ അവർ തയാറാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന്, ഉന്നതതല യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.

യു.ജി.സി സ്കെയിലനുസരിച്ച് പെൻഷൻ പരിഷ്കരണം നടപ്പാക്കിയതിന് അംഗീകാരം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PADDY FIELDS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.