SignIn
Kerala Kaumudi Online
Thursday, 25 April 2024 1.25 AM IST

യൂത്ത് മൂവ്മെന്റ് പ്രവർത്തകർ രക്തദാനം നടത്തണം: വെള്ളാപ്പള്ളി

vellapally

ചേർത്തല: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് പ്രവർത്തകർ രക്തദാനത്തിന് ഉടൻ സജ്ജരാകണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസ്താവനയിൽ പറഞ്ഞു. കൊവിഡിനെ ഭയന്ന് നിലവിൽ പലരും സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ രക്തദാനത്തിന് എത്തുന്നില്ല.

കൊവിഡ് വാക്‌സിൻ എടുക്കുന്നവർക്ക് നിശ്ചിത കാലയളവിൽ രക്തദാനത്തിനു കഴിയാത്ത അവസ്ഥയാണ്. ഇത് സംസ്ഥാനത്ത് രക്ത ദൗർലഭ്യത്തിന് കാരണമാകും. കൊവിഡ് അല്ലാതെ മറ്റ് മാരകമായ അസുഖങ്ങൾ ബാധിച്ച് ധാരാളം പേർ ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇതിൽ പലർക്കും രക്തം ആവശ്യമാണ്. കണ്ടെയ്‌ൻമെന്റ് സോണിലുള്ളവർ രക്തദാനത്തിനു പോകരുതെന്നും കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്നും വെള്ളാപ്പള്ളി അഭ്യർത്ഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPALLI NADESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.