മാളവികമാർ ഒരുപാടുണ്ട് മലയാള സിനിമയിൽ. കറുത്ത പക്ഷികളിൽ ബാലതാരമായി വന്ന മാളവിക, പൊറിഞ്ചുമറിയം ജോസ് അടക്കമുള്ള ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളവതരിപ്പിച്ച മാളവിക മേനോൻ, നിർണ്ണായകത്തിലും പട്ടം പോലെയിലും, ദ ഗ്രേറ്റ് ഫാദറിലുമഭിനയിച്ച മാളവിക മോഹനൻ. മാളവികമാരുടെ നിര അങ്ങനെ നീളുന്നു.
ഇക്കൂട്ടത്തിൽ ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ താരമായ മാളവിക നായരുടെ 'ഹോട്ട്" ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ് ഇപ്പോൾ.
ഉസ്താദ് ഹോട്ടലിൽ തിലകൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫ്ളാഷ് ബാക്ക് രംഗങ്ങളിലെ കാമുകിയായി പ്രത്യക്ഷപ്പെട്ട് കൈയടി നേടിയ താരമാണ് മാളവിക നായർ.
കർമ്മ യോദ്ധ, പുതിയ തീരങ്ങൾ, ബ്ളാക്ക്, ബട്ടർ ഫ്ളൈ, പകിട തുടങ്ങിയ ഒട്ടേറെ സിനിമകളിലഭിനയിച്ച മാളവിക നായർ തമിഴിലരങ്ങേറിയത് കുക്കു എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രം താരത്തിന് നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്തിരുന്നു. യെവടെ സുബ്രഹ്മണ്യം എന്ന ചിത്രത്തിലൂടെ താരം തെലുങ്കിലും തുടക്കമിട്ടു. തെലുങ്കിലാണ് മാളവിക നായർ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |