SignIn
Kerala Kaumudi Online
Friday, 29 March 2024 3.15 AM IST

ഗ്ളാമർ വേഷത്തി​ൽ ശ്രി​ത ശി​വദാസ്

sritha

കുഞ്ചാക്കോ ബോബന്റെ നായി​കയായി​ ഓർഡി​നറി​ എന്ന ചി​ത്രത്തി​ലൂടെ അരങ്ങേറി​യ ശ്രി​ത ശി​വദാസ് ഗ്ളാമർ വേഷത്തി​ൽ പ്രത്യക്ഷപ്പെടുന്ന പുത്തൻ ഫോട്ടോ ഷൂട്ട് ചി​ത്രങ്ങൾ തരംഗമാകുന്നു.

സമൂഹമാദ്ധ്യമങ്ങളി​ൽ സജീവമായ താരം ഇൻസ്റ്റഗ്രാമി​ൽ പങ്കുവച്ച പുതി​യ ചി​ത്രങ്ങൾ കണ്ട് ''ആളാകെ മാറിയല്ലോ"യെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഓർഡിനറിക്ക് ശേഷം മലയാളത്തിൽ ഹിറ്റ് ചിത്രങ്ങളുടെയൊന്നും ഭാഗമാകാൻ കഴിയാതെ ദില്ലുക്ക് ദുട്ട് 2 എന്ന ചിത്രത്തിലൂടെ ശ്രിത തമിഴിലും ഭാഗ്യപരീക്ഷണം നടത്തിയിരുന്നു. സന്താനം നായകനായ ഈ ചിത്രം വൻ വിജയം നേടിയിരുന്നു. രമ്യാനമ്പീശൻ സംവിധാനം ചെയ്ത അൺ ഹെഡ് എന്ന ഹ്രസ്വചിത്രത്തിലും ദുൽഖർ സൽമാൻ നിർമ്മിച്ച് അതിഥി വേഷമവതരിപ്പിച്ച മണിയറയിലെ അശോകനിലുമാണ് ശ്രിത ഒടുവിലഭിനയിച്ചത്.

ടെലിവിഷൻ അവതാരകയായാണ് ശ്രിതയുടെ തുടക്കം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SRITHA SIVADAS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.