SignIn
Kerala Kaumudi Online
Thursday, 25 April 2024 2.22 AM IST

വോട്ടെണ്ണലിന് ക്രമീകരണങ്ങളായി

sayudha-sena

കോട്ടയം : വോട്ടെണ്ണലിന് മുന്നോടിയായി ജില്ലയിലെ ക്രമീകരണങ്ങൾ പൂർത്തിയായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് നടപടികൾ. ഓരോ മണ്ഡലത്തിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുന്നതിന് മൂന്നു ഹാളുകൾ വീതവും തപാൽ വോട്ടുകൾ എണ്ണുന്നതിന് ഒരു ഹാളും ഉണ്ടായിരിക്കും. എല്ലാ ഹാളിലും ഏഴു മേശകൾ വീതമാണ് ക്രമീകരിക്കുന്നത്. വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്ന ഹാളുകളിൽ ഒന്നുവീതവും തപാൽ വോട്ട് എണ്ണുന്ന ഹാളിൽ ഓരോ മേശയ്ക്കും ഒന്നു വീതവും എന്ന കണക്കിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിന് ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സർവർ എന്നിവരും തപാൽ ബാലറ്റുകൾ എണ്ണുന്നതിന് ഓരോ മേശയിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാർ, ഒരു മൈക്രോ ഒബ്‌സർവർ എന്നിവരും ഉണ്ടാകും. കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സർവർ എന്നിവർക്ക് നിയോജക മണ്ഡല അടിസ്ഥാനത്തിലാണ് നിയമനം നൽകിയിരിക്കുന്നത്. വോട്ടെണ്ണൽ ദിവസം രാവിലെ നടക്കുന്ന മൂന്നാമത്തെ റാൻഡമൈസേഷനിലാണ് ഇവരെ നിയോഗിക്കുന്ന മേശകൾ ഏതൊക്കെയെന്ന് തീരുമാനിക്കുന്നത്. കൗണ്ടിംഗിന്റെ എല്ലാ നടപടികളുടെയും വീഡിയോ ഡോക്യുമെന്റേഷൻ നടത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.