ന്യൂഡൽഹി: കൊവിഡ് മുക്തനായ മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിനെ ഡൽഹി എയിംസിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു. 88 കാരനായ അദ്ദേഹത്തെ ഏപ്രിൽ 19നാണ് ആശുത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം കൊവിഡ് ബാധിച്ച മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ രാജീവ് സതവിന്റെ നില ഗുരുതരമായി. പൂനെയിലെ സ്വകാര്യ ആശുപത്രിയിലുള്ള അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിലാണ്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലെന്നും ഐസലേഷനിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ സുനിതയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ബി.ജെ.പി ദേശീയ സെക്രട്ടറിയും മഹാരാഷ്ട്രയിലെ മുൻമന്ത്രിയുമായ പങ്കജ മുണ്ടെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ പങ്കജ മുണ്ടെയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |