SignIn
Kerala Kaumudi Online
Thursday, 25 April 2024 12.46 PM IST

പിടിച്ച ശമ്പളം ഇത്തവണ കിട്ടുമോയെന്ന് ആശങ്ക

salary-

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് മെയ് ആദ്യം കിട്ടുന്ന ശമ്പളത്തിനോടൊപ്പം കൊവിഡ് കാരണം പിടിച്ചു വച്ച ശമ്പളത്തിന്റെ ഗഡു കിട്ടുമോ എന്നതിൽ ആശങ്ക വർദ്ധിക്കുന്നു. മെയ് ആദ്യം വിതരണം ചെയ്യുന്ന ഏപ്രിലിലെ ശമ്പള ബിൽ സ്പാർക്ക് വഴി തയ്യാറാക്കി ട്രഷറിയിലേക്ക് അയച്ചിരുന്നു. എന്നാൽ, ബില്ലിൽ പിടിച്ച് വച്ച ശമ്പളത്തിനെക്കുറിച്ച് ഓപ്ഷൻ ഉണ്ടായിരുന്നില്ല. ഇതിനായി പ്രത്യേകം സംവിധാനം ഒരുക്കുമോയെന്നും അറിയില്ല,

ഡി.എ കുടിശിക പണമായി നൽകും

2019 ജനുവരിക്കും 2021 ഫെബ്രുവരിക്കും ഇടയിൽ വിരമിച്ചവർ, പി.എഫ് അക്കൗണ്ട് ക്ലോസ് ചെയ്തവർ, ഏപ്രിൽ ,മെയ് മാസങ്ങളിൽ വിരമിക്കാനിരിക്കുന്നവർ എന്നിവരുടെ ഡി.എ കുടിശിക, ക്ഷാമാശ്വാസ കുടിശ്ശിക എന്നിവ ഏപ്രിൽലിലെ ശമ്പളത്തിന്റെ കൂടെയും മെയിലെ പെൻഷന്റെ കൂടെയും പണമായി നൽകുമെന്ന് ധനവകുപ്പ് സർക്കുലർ ഇറക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SALARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.