പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ നിയോജക മണ്ഡലങ്ങളിലെ കൗണ്ടിംഗ് ഹാളുകളിലേക്കു നിയോഗിക്കപ്പെട്ടിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാർക്കുള്ള ആന്റിജൻ ടെസ്റ്റ് ഇന്ന് നടക്കും.
നിയോജക മണ്ഡലം, സമയം, പരിശോധനാ കേന്ദ്രം
എന്ന ക്രമത്തിൽ ചുവടെ
തിരുവല്ല : രാവിലെ 9.30 -12.30, തിരുവല്ല താലൂക്ക് ആശുപത്രി.
റാന്നി : രാവിലെ 9.30 - 12.30, റാന്നി താലൂക്ക് ആശുപത്രി.
ആറന്മുള : രാവിലെ 9.30-12.30, സി.എഫ്.എൽ.ടി.സി മുത്തൂറ്റ് കോഴഞ്ചേരി (മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റൽ).
കോന്നി : രാവിലെ 9.30- 12.30, പ്രമാടം ഇൻഡോർ സ്റ്റേഡിയം.
അടൂർ : രാവിലെ 9.30 - 12.30, അടൂർ വൈ.എം.സി.എ ഹാൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |