കൊല്ലം: ജന്മഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ കിഴക്കേകല്ലട കൊടുവിള കളിയിൽ വിളാകത്തിൽ കല്ലട ഷൺമുഖൻ (72) നിര്യാതനായി. കൊടുവിളയിലെ ജോത്സ്യകുടുംബത്തിലെ അംഗമാണ്. കൊവിഡ് സ്ഥിരീകരിച്ച് ഏപ്രിൽ 18 മുതൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അന്ത്യം.
കൊല്ലം പ്രസ്ക്ലബ് പ്രസിഡന്റ്, തപസ്യ തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ്, ബി.എം.എസ് സംസ്ഥാനസമിതി അംഗം, ജ്യോതിഷവിചാരസംഘ് സംസ്ഥാന പ്രസിഡന്റ്, സീനിയർ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്സി. അംഗം, ടെലിഫോൺ അഡ്വൈസറി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീല. മക്കൾ: സൂര്യേന്ദുശ്രീല, സിതേന്ദുസൗമ്യ, ശ്രീദർശന. പ്രസംഗകനും കവിയുമായിരുന്ന ഇദ്ദേഹം ആനുകാലികങ്ങളിൽ എഴുതിയവയിൽ തിരഞ്ഞെടുത്തവ 'അഗ്രോപഹാരം' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |