ന്യൂഡൽഹി : കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മറുനാടൻ മലയാളി അമ്പയർ അംപയർ നിഥിൻ മേനോൻ ഐ.പി.എല്ലിൽ നിന്ന് പിന്മാറി.ഇൻഡോറിൽ താമസിക്കുന്ന നിഥിന്റെ അമ്മയും ഭാര്യയും ചികിത്സയിലാണ്. അദ്ദേഹത്തിന് കുഞ്ഞുള്ളതിനാൽ മത്സരം നിയന്ത്രിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്ന് വ്യക്തമാക്കിയാണ് മടക്കമെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.ഐ.സി.സി എലൈറ്റ് പാനലിലുള്ള ഏക ഇന്ത്യൻ അമ്പയറാണ് നിഥിൻ മേനോൻ .
അതേസമയം ആസ്ട്രേലിയൻ അമ്പയർ പോൾ റീഫൽ നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും വിമാനവിലക്ക് കാരണം സാധിച്ചില്ല. അഹമ്മദാബാദിലുളള റീഫൽ ബുക്ക് ചെയ്ത വിമാനടിക്കറ്റ് കാൻസലാവുകയായിരുന്നു. നേരത്തേ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ, ഇംഗ്ലീഷ് താരം ലിയാം ലിവിംഗ്സ്റ്റൺ, ഓസീസ് താരങ്ങളായ ആൻഡ്രൂ ടൈ, ആദം സാംപ, കെയ്ൻ റിച്ചാർഡ്സൻ എന്നിവർ ഐ.പി.എല്ലിൽ നിന്ന് പിന്മാറിയിരുന്നു. അതേസമയം ഇത്തരം ഘട്ടമുണ്ടായാൽ ഉപയോഗിക്കാൻ ആഭ്യന്തര അമ്പയർമാരെ ബി.സി.സി.ഐ സജ്ജമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |