ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ്രോഗികളുടെ എണ്ണത്തോടൊപ്പം മരണവും കുതിക്കുന്നു. 24 മണിക്കൂറിനിടെ 3.79 ലക്ഷം പുതിയ രോഗികൾ. തുടർച്ചയായ രണ്ടാംദിവസവും മൂവായിരം കടന്ന് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3645 പേരാണ് മരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. മിസോറം, ത്രിപുര, അരുണാചൽപ്രദേശ്, ദാദ്ര, ലഡാക്ക്, ലക്ഷദ്വീപ് എന്നീ ആറ് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ മാത്രമാണ് പുതുതായി കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തത്.
മഹാരാഷ്ട്ര, ഡൽഹി, ഛത്തീസ്ഗഡ്, യു.പി, കർണാടക, ഗുജറാത്ത്, ജാർഖണ്ഡ്, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് 79 ശതമാനം പ്രതിദിന മരണങ്ങളും.
മഹാരാഷ്ട്ര, യു.പി, ഡൽഹി, കർണാടക, കേരളം, ഛത്തീസ്ഗഡ്, പശ്ചിമബംഗാൾ, തമിഴ്നാട്, ആന്ധ്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 72.20 ശതമാനവും. ചികിത്സയിലുള്ളവരുടെ എണ്ണം 31 ലക്ഷത്തോടടുത്തു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2.69 ലക്ഷം പേർ രോഗമുക്തരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |