തകർന്നുപോയ അവസ്ഥയിൽ നിന്ന് കരകയറാൻ തുടങ്ങുമ്പോഴാണ് വിട്ടൊഴിയാത്ത ബാധപോലെ കൊവിഡ് മഹാമാരി മനുഷ്യജീവിതത്തെ വീണ്ടും പിടിച്ചുലയ്ക്കുന്നത്. സർവ്വരംഗത്തും പ്രശ്നങ്ങളാണെങ്കിലും ചലച്ചിത്ര വ്യവസായം നേരിടുന്ന പ്രതിസന്ധി പറഞ്ഞറിയിക്കാനാവില്ല.ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം സിനിമകൾ റിലീസ് ചെയ്തു തുടങ്ങുകയും പ്രേക്ഷകർ തിയേറ്ററുകളിൽ സജീവമായി എത്തുകയും ചെയ്തപ്പോഴാണ് വീണ്ടും കൊവിഡ് കുതിപ്പ് തുടങ്ങിയിരിക്കുന്നത്.കഴിഞ്ഞ വിഷു, റംസാൻ,ഓണം,ക്രിസ്മസ് സീസണുകളും സിനിമാ വ്യവസായത്തിന് നഷ്ടമായിരുന്നു. ഈ അവസരത്തിൽ സിനിമാ മേഖലയെ സഹായിക്കാൻ സർക്കാർ മുന്നോട്ടുവരണം. മഞ്ജുവാര്യർ നിർമ്മിച്ച ചതുർമുഖം, രാഹുൽ റിജി നായരുടെ ഖോ ഖോ തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചു വരുമ്പോഴാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തത്കാലം ചിത്രം പിൻവലിക്കുകയും പിന്നീട് റീ റിലീസ് ചെയ്യുമെന്നും മഞ്ജുവും രാഹുലും അറിയിച്ചിട്ടുണ്ട്. അഭിനന്ദനാർഹമായ നിലപാടാണിത്.
അതുല്യനടനും ഞങ്ങളുടെ ആത്മമിത്രവുമായ ശ്രീ.മോഹൻലാലിന്റെ പിറന്നാൾ മാസമാണിത്. ബറോസിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയങ്കരനായ മോഹൻലാലിന് ഐശ്വര്യപൂർണ്ണമായ പിറന്നാൾ ആശംസകൾ നേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |