Kerala Kaumudi Online
Saturday, 25 May 2019 10.49 PM IST

ഇനി എന്ത്? കുട്ടികൾ തീരുമാനിക്കട്ടെ

opinion-

പ​ത്ത്,​ ​പ​ന്ത്ര​ണ്ട് ​ക്ളാ​സു​ക​ളു​ടെ​ ​ബോ​ർ​ഡു​ത​ല​ ​പ​രീ​ക്ഷ​യ്ക്ക് ​ചു​രു​ങ്ങി​യ​ ​ദി​ന​ങ്ങ​ൾ​ ​മാ​ത്ര​മേ​യു​ള്ളൂ​ ​ബാ​ക്കി. മു​ൻ​കാ​ല​ങ്ങ​ളി​ൽ​ ​മാ​ർ​ച്ചി​ൽ​ ​ന​ട​ക്കു​ന്ന​ ​പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച് ​കു​റേ​യൊ​ക്കെ​ ​മാ​ന​സി​ക​പി​രി​മു​റു​ക്കം​ ​കു​ട്ടി​ക​ൾ​ ​നേ​രി​ടു​ന്നു​ണ്ടാ​യി​രു​ന്നു.​ ​മാ​ത്ര​മ​ല്ല​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു​ശേ​ഷം​ ​ചി​ല​ ​ഒ​റ്റ​പ്പെ​ട്ട​ ​ആ​ത്മ​ഹ​ത്യ​ക​ളും​ ​ന​ട​ന്നി​രു​ന്നു.​ ​ഇ​ന്ന് ​സ്ഥി​തി​ ​ആ​കെ​ ​മാ​റി​ ​മ​റി​ഞ്ഞി​രി​ക്കു​ന്നു.​ ​കു​ട്ടി​ക​ൾ​ ​ബോ​ർ​ഡ് ​പ​രീ​ക്ഷ​ ​തു​ട​ങ്ങു​ന്ന​തു​ ​വ​രെ​യോ​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു​വ​രെ​യോ​ ​കാ​ത്തു​നി​ൽ​ക്കു​ന്നി​ല്ല.​ ​പ​രീ​ക്ഷ​യ്‌​ക്ക് ​മാ​സ​ങ്ങ​ൾ​ക്കു​ ​മു​ൻ​പേ​ ​മാ​ന​സി​ക​ ​പി​രി​മു​റു​ക്ക​ത്താ​ൽ​ ​ആ​ത്മ​ഹ​ത്യാ​ശ്ര​മ​ങ്ങ​ളും​ ​ആ​ത്മ​ഹ​ത്യ​ക​ളും​ ​ന​ട​ക്കു​ന്നു.​ ​ഇ​ത് ​ഗൗ​ര​വ​മാ​യി​ ​പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്.


മ​ന​:​ശാ​സ്‌​ത്ര​ജ്ഞ​രെ​ ​കാ​ണാ​ൻ​ ​കു​ട്ടി​ക​ളു​മാ​യി​ ​എ​ത്തു​ന്ന​ ​ര​ക്ഷി​താ​ക്ക​ളു​ടെ​ ​എ​ണ്ണ​വും​ ​ക്ര​മാ​തീ​ത​മാ​യി​ ​വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്.​ ​സ്വ​സ്ഥ​മാ​യി​ ​പ​രീ​ക്ഷ​യ്‌​ക്ക് ​ത​യാ​റെ​ടു​ക്കാ​നു​ള്ള​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​വീ​ടു​ക​ളി​ൽ​ ​കു​റ​ഞ്ഞു​ ​കാ​ണു​ന്നു.​ ​ബോ​ർ​ഡ് ​പ​രീ​ക്ഷ​യ്ക്ക് ​ത​യ്യാ​റെ​ടു​ക്കു​ന്ന​ ​കു​ട്ടി​യെ​ ​നി​ര​ന്ത​ര​മാ​യി​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കു​ന്ന​ത് ​കു​ട്ടി​ക​ളി​ൽ​ ​പ്ര​തി​കാ​ര​മ​നോ​ഭാ​വം​ ​വ​ള​ർ​ത്തു​ന്നു. ഒ​രു​ ​കു​ട്ടി​ ​പ​ത്താം​ക്ളാ​സി​ലേ​ക്ക് ​ക​ട​ക്കു​മ്പോ​ൾ​ത​ന്നെ​ ​വീ​ട്ടി​ൽ​ ​ര​ക്ഷി​താ​ക്ക​ൾ,​ ​മ​റ്റു​ ​പ​ല​രു​ടെ​യും​ ​സ്വാ​ധീ​ന​ത്തി​ന്റെ​ ​കൂ​ടി​ ​ഫ​ല​മാ​യി​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​യി​ൽ​ ​കു​ട്ടി​യെ​ ​ഏ​ത് ​വി​ഷ​യ​ത്തി​ന് ​ചേ​ർ​ക്ക​ണം​ ​എ​ന്നു​ ​കൂ​ടി​ ​ഗൗ​ര​വ​മാ​യ​ ​ച​ർ​ച്ച​ ​ആ​രം​ഭി​ക്കു​ക​യാ​യി.​ ​കു​ട്ടി​ക​ൾ​ ​ഭാ​വി​ജീ​വി​ത​ത്തി​ൽ​ ​ആ​രാ​ക​ണം,​ ​എ​ന്താ​യി​ത്തീ​ര​ണം​ ​എ​ന്ന് ​തീ​രു​മാ​നി​ക്കാ​ൻ​ ​പ​ന്ത്ര​ണ്ടാം​ ​ക്ളാ​സ് ​എ​ങ്കി​ലും​ ​പൂ​ർ​ത്തി​യാ​ക​ണം​ ​എ​ന്ന​ ​വ​സ്തു​ത​ ​അം​ഗീ​ക​രി​ക്കു​വാ​നു​ള്ള​ ​ഒ​രു​ ​മ​ന​സാ​ണ് ​സ​മൂ​ഹ​ത്തി​നു​ണ്ടാ​കേ​ണ്ട​ത്.​ ​കു​ട്ടി​യു​ടെ​ ​അ​ഭി​രു​ചി​യോ​ ​പാ​ഷ​നോ​ ​തി​രി​ച്ച​റി​യാ​തെ​ ​ര​ക്ഷി​താ​ക്ക​ൾ​ ​അ​വ​നെ​ ​ഉ​യ​ർ​ന്ന​ ​സാ​മ്പ​ത്തി​ക​ ​വ​രു​മാ​നം​ ​ല​ഭി​ക്കു​ന്ന​ ​തൊ​ഴി​ലി​ന് ​അ​നു​യോ​ജ്യ​മാ​യ​ ​കോ​ഴ്സി​ലേ​ക്ക് ​ത​ള്ളി​വി​ടു​ക​യാ​ണ്.​ ​ഈ​ ​കീ​ഴ്‌​വ​ഴ​ക്ക​മാ​ണ് ​മാ​റ്റേ​ണ്ട​ത്.​ ​കു​ട്ടി​യെ​ ​സ​യ​ൻ​സ് ​പ​ഠി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ​ ​കു​ടും​ബ​ത്തി​ന്റെ​ ​അ​ഭി​മാ​നം​ ​ത​ക​രു​മെ​ന്ന​ ​മി​ഥ്യാ​ധാ​ര​ണ​ ​മ​ല​യാ​ളി​ ​എ​ന്നു​ ​മാ​റ്റു​മോ​ ​അ​ന്ന് ​മു​ത​ലേ​ ​ന​മ്മു​ടെ​ ​ഭാ​വി​ത​ല​മു​റ​യെ​ ​ര​ക്ഷ​പ്പെ​ടു​ത്തു​വാ​നാ​കൂ.


സി.​ബി.​എ​സ്.​സി​യി​ൽ​ ​ഇം​ഗ്ളീ​ഷ് ​എ​ന്ന​ ​ഒ​ന്നാം​ ​ഭാ​ഷ​യോ​ടൊ​പ്പം​ ​ഏ​ത് ​വി​ഭാ​ഗ​ത്തി​ൽ​നി​ന്നും​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​നാ​ല് ​വി​ഷ​യ​ങ്ങ​ൾ​ ​ഒ​ന്നി​ച്ച് ​പ​ഠി​ക്കു​മ്പോ​ൾ​ ​പ്ള​സ് ​ടു​ ​കോ​ഴ്സാ​യി.​ ​ഇ​വി​ടെ​ ​നി​ല​നി​ന്നു​ ​പോ​ന്നി​രു​ന്ന​ ​ഇൗ​ ​പാ​ര​മ്പ​ര്യ​ ​വി​ദ്യാ​ഭ്യാ​സ​ ​സ​മ്പ്ര​ദാ​യം​ ​എ​ന്നേ​ ​മാ​റി​ക്ക​ഴി​ഞ്ഞു.​ ​കു​ട്ടി​ക​ൾ​ക്ക് ​ഇം​ഗ്ളീ​ഷി​നോ​ടൊ​പ്പം​ ​ഇ​രു​നൂ​റോ​ളം​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​സ്വ​ന്തം​ ​താ​ത്പ​ര്യ​മു​ള്ള​ ​വി​ഷ​യ​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​പൂ​ർ​ണ​സ്വാ​ത​ന്ത്ര്യം​ ​നി​ല​വി​ലു​ണ്ട്.​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന് ​ഫി​സി​ക്സ്,​ ​ഹി​സ്റ്റ​റി,​ ​മാ​ത്‌​സ്,​ ​സൈ​ക്കോ​ള​ജി​ ​എ​ന്ന​ ​രീ​തി​യി​ൽ​ ​കെ​മി​സ്ട്രി​ ​ബി​സി​ന​സ് ​സ്റ്റ​ഡീ​സ് ,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ഒ​പ്പം​ ​മ​ല​യാ​ള​ഭാ​ഷ​കൂ​ടി​ ​ഐ​ശ്ചി​ക​ ​വി​ഷ​യ​മാ​യി​ ​ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ​പ്ള​സ് ​ടു​ ​കോ​ഴ്സ് ​പ​ഠി​ക്കാം.​ ​ഇം​ഗ്ളീ​ഷ് ​ഉ​ൾ​പ്പെ​ടെ​ ​അ​ഞ്ച് ​വി​ഷ​യ​ങ്ങ​ൾ​ ​മാ​ത്ര​മ​ല്ല​ ​ആ​റാ​മ​ത്തെ​ ​ഒ​രു​ ​പ്ര​ധാ​ന​ ​വി​ഷ​യം​ ​കൂ​ടി​ചേ​ർ​ത്ത് ​പ​ഠി​ക്കാ​മെ​ന്ന​തി​ലു​പ​രി​ ​പ​ഠി​ക്കാ​ൻ​ ​മി​ടു​ക്ക​രാ​ണെ​ങ്കി​ൽ​ ​ഏ​ഴാ​മ​ത്തെ​ ​ഒ​രു​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ഷ​യ​വും​ ​കൂ​ടി​ ​തി​ര​ഞ്ഞെ​ടു​ത്ത് ​പ​ഠി​ക്കാ​നു​ള്ള​ ​അ​വ​സ​രം​ ​കു​ട്ടി​ക​ൾ​ക്ക് ​ഇ​ന്ന് ​ല​ഭ്യ​മാ​ണ്. കു​ട്ടി​ക​ൾ​ക്ക് ​ഉ​ണ്ടാ​യേ​ക്കാ​വു​ന്ന​ ​ഒ​രു​ ​പ്ര​ധാ​ന​ ​സം​ശ​യ​ത്തി​നു​ള്ള​ ​ഉ​ത്ത​ര​വും​ ​ഇ​വി​ടെ​ ​സൂ​ചി​പ്പി​ക്ക​ട്ടെ.​ ​മേ​ൽ​പ്പ​റ​ഞ്ഞ​ ​ആ​റോ​ ​ഏ​ഴോ​ ​വി​ഷ​യ​ങ്ങ​ൾ​ ​പ​ഠി​ക്കു​ന്ന​ ​കു​ട്ടി​ക്ക് ​പ​രീ​ക്ഷാ​ഫ​ല​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​മാ​ർ​ക്ക് ​നേ​ടു​ന്ന​ ​അ​ഞ്ച് ​വി​ഷ​യ​ങ്ങ​ളു​ടെ​ ​ആ​കെ​ ​മാ​ർ​ക്കാ​യി​രി​ക്കും,​ ​ആ​കെ​യു​ള്ള​ ​ശ​ത​മാ​ന​ത്തി​നാ​യാ​ലും​ ​റാ​ങ്കി​നാ​യാ​ൽ​ ​പോ​ലും​ ​തി​ര​ഞ്ഞെ​ടു​ക്കു​ക. 2018​ ​ൽ​ 16,​ 25,​ 967​ ​കു​ട്ടി​ക​ൾ​ ​ആ​ണ് ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​സി.​ബി.​എ​സ്.​സി​ ​പ​ത്താം​ക്ളാ​സ് ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ത്.​ ​അ​വ​രി​ൽ​ 86.2​ ​ശ​ത​മാ​നം​ ​പേ​ർ​ ​വി​ജ​യി​ച്ച​പ്പോ​ൾ​ ​കേ​ര​ള​ത്തി​ൽ​നി​ന്ന് ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ 72,​ 725​ ​പേ​രി​ൽ​ 72,​ 434​ ​പേ​ർ​ ​വി​ജ​യി​ച്ചു.​ ​അ​താ​യ​ത് 99.59​ ​ശ​ത​മാ​നം.​ 2018​ ൽ
സി.​ബി.​എ​സ്.​ഇ​ ​പ​ന്ത്ര​ണ്ടാം​ ​ക്ളാ​സി​ൽ​ 11,​ 62,​ 645​ ​പേ​ർ​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​തി​ൽ​ 82.43​ ​ശ​ത​മാ​നം​ ​പേ​രാ​ണ് ​വി​ജ​യി​ച്ച​ത്.97.32​ ​ശ​ത​മാ​ന​ത്തോ​ടെ​ ​കേ​ര​ള​ ​റീ​ജി​യ​ൺ​ ​പ​ത്തി​ലും​ ​പ​ന്ത്ര​ണ്ടി​ലും​ ​രാ​ജ്യ​ത്തെ​ ​ഒ​ന്നാ​മ​ത്തെ​ ​റീ​ജി​യ​ൺ​ ​എ​ന്ന​ ​പ​ദ​വി​ ​നി​ല​നി​റു​ത്തി​പ്പോ​രു​ന്നു. 2019​ ​മാ​ർ​ച്ചി​ൽ​ ​രാ​ജ്യ​ത്ത് 28​ ​ല​ക്ഷ​ത്തി​ൽ​പ്പ​രം​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​സി.​ബി.​എ​സ്.​ഇ,​ 10,​ 12​ ​ബോ​ർ​ഡ് ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​ത്.​ ​ഇ​വി​ടെ​ ​കേ​ര​ള​ ​സി​ല​ബ​സ് ​പ​ഠി​ച്ചെ​ഴു​തു​ന്ന​ ​കു​ട്ടി​ക​ളു​ടെ​ ​എ​ണ്ണം​ ​പ​ത്തി​ലും​ ​പ​ന്ത്ര​ണ്ടി​ലും​ ​ഇ​പ്പോ​ൾ​ ​ഏ​താ​ണ്ട് 3,​ 75000​ ​ന് ​അ​ടു​ത്താ​ണ്.​ ​ഇ​വ​രു​ടെ​ ​വി​ജ​യ​ശ​ത​മാ​ന​വും​ ​ഇ​പ്പോ​ൾ​ ​തു​ട​ർ​ച്ച​യാ​യി​ 90​ന് ​മു​ക​ളി​ലാ​ണ്.


കേ​ര​ള​ത്തി​ലെ​ ​സ്കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ​കാ​ത​ലാ​യ​ ​മാ​റ്റ​ങ്ങ​ൾ​ക്ക് ​നാ​ന്ദി​ ​കു​റി​ക്കാ​വു​ന്ന​ ​ഒ​രു​ ​പു​ത്ത​ൻ​ ​പ​രി​ഷ്കാ​രം​ ​കേ​രള വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ​ന​ട​പ്പി​ൽ​ ​വ​രു​ത്തു​ക​യാ​ണ്.​ ​പ്രൈ​മ​റി​ത​ലം​ ​മു​ത​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വ​രെ​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​ ​ഉ​ൾ​പ്പെ​ടെ​ ​ഒ​രു​ ​കു​ട​ക്കീ​ഴി​ൽ​ ​വ​രി​ക​യാ​ണ്.​ ​അ​തി​വി​ദൂ​ര​ ​ഭാ​വി​യി​ൽ​ ​എ​ല്ലാ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളു​ക​ളും​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​ആ​വു​ക​യും​ ​ഒ​രു​ ​സ്കൂ​ളി​ന് ​ഒ​രു​ ​പ്രി​ൻ​സി​പ്പ​ൽ​ ​എ​ന്ന​ ​ത​സ്തി​ക​യു​ടെ​ ​കീ​ഴി​ൽ​ ​സ്കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സം​ ​മി​ക​വു​റ്റ​താ​ക്കു​ന്ന​തി​ന് ​വേ​ണ്ട​ ​ശ്ര​മം​ ​ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.


ലോ​വ​ർ​ ​പ്രൈ​മ​റി​ ​മു​ത​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​വ​രെ​ ​വി​ദ്യാ​ഭ്യാ​സം​ ​സ്മാ​ർ​ട്ട് ​ക്ളാ​സി​ലൂ​ടെ​ ​ഹൈ​ടെ​ക് ​രീ​തി​യി​ലേ​ക്ക് ​ഉ​യ​രു​ന്ന​ത് ​മു​ഴു​വ​ൻ​ ​സ്കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ഏ​റെ​ ​പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന​ത് ​ശ്ളാ​ഘ​നീ​യ​മാ​യ​ ​ഒ​ന്നാ​ണ്. രാ​ജ്യ​ത്തെ​ ​ആ​ദ്യ​ ​ഡി​ജി​റ്റ​ൽ​ ​സ്കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സം​ ​ന​ൽ​കു​ന്ന​ ​സം​സ്ഥാ​ന​മാ​യി​ ​ഇൗ​ ​കൊ​ച്ചു​കേ​ര​ളം​ 2019​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷം​ ​ത​ന്നെ​ ​പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​മെ​ന്ന​ത് ​ന​മ്മു​ടെ​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്കും​ ​സ​ർ​ക്കാ​രി​ന് ​ഒ​ന്ന​ട​ങ്ക​വും​ ​ഏ​റെ​ ​അ​ഭി​ന​ന്ദ​വും​ ​അം​ഗീ​കാ​ര​ങ്ങ​ളും​ ​നേ​ടി​ക്കൊ​ടു​ക്കു​മെ​ന്ന​ത് ​ന​മ്മ​ൾ​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​അ​ഭി​മാ​ന​ത്തി​ന്റെ​ ​ന​ല്ല​ ​മു​ഹൂ​ർ​ത്തം​ ​സ​മ്മാ​നി​ക്കു​മാ​റാ​ക​ട്ടെ.


ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​മു​ത​ൽ​ ​സി.​ബി.​എ​സ്.​ഇ​ ​ന​ട​പ്പി​ൽ​ ​വ​രു​ത്തി​യ​ ​ഒ​രു​ ​പ​രി​ഷ്കാ​രം​ ​കൂ​ടി​ ​വാ​യ​ന​ക്കാ​ർ​ക്കാ​യി​ ​പ​ങ്കു​വ​യ്ക്ക​ട്ടെ.​ ​പ്ള​സ് ​ടു​വി​ൽ​ ​ഇം​ഗ്ളീ​ഷി​നൊ​പ്പം​ ​നാ​ല് ​വി​ഷ​യ​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ത്ത് ​പ്ള​സ് ​വ​ൺ​ ​പൂ​ർ​ത്തി​യാ​യ​ ​ഒ​രു​ ​കു​ട്ടി​ക്ക് ​ഇ​വ​യി​ലേ​തെ​ങ്കി​ലും​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​വി​ഷ​യം​ ​പ്ര​യാ​സ​മേ​റി​യ​താ​യി​ ​അ​നു​ഭ​വ​പ്പെ​ട്ടാ​ൽ​ ​ആ​ ​വി​ഷ​യ​ങ്ങ​ളോ​ ​അ​ത​ല്ല​ ​നാ​ലു​വി​ഷ​യ​ങ്ങ​ളും​ ​ഒ​രു​മി​ച്ചോ​ ​മാ​റ്റി​ ​പു​തി​യ​ ​നാ​ല് ​വി​ഷ​യ​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ത്ത് ​പ്ള​സ് ​ടു​വി​ന് ​തു​ട​ർ​ച്ച​യാ​യി​ ​അ​ടു​ത്ത​വ​ർ​ഷം​ ​പ​ഠി​ക്കാം.​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​നൂ​ത​ന​ ​പ​രി​ഷ്കാ​ര​ങ്ങ​ൾ​ ​ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ട് ​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ​ഒ​രു​ ​കു​തി​ച്ചു​ചാ​ട്ടം​ ​ത​ന്നെ​ ​സി.​ബി.​എ​സ്.​ഇ​ ​ന​ട​ത്തി​യി​രി​ക്കു​ന്നു.

(​ ​ലേ​ഖ​ക​ൻ​ ​ജ്യോ​തി​സ് ​ഗ്രൂ​പ്പ് ​ഒ​ഫ് ​സ്കൂ​ൾ​സ് ​ചെ​യ​ർ​മാ​നാ​ണ് ​ഫോ​ൺ​ ​:​ 9446065751,​ 8589095751​ )

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY