ലക്നൗ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഷാർപ്പ് ഷൂട്ടർ ഷൂട്ടര്‍ ദാദി ചന്ദ്രോ തോമാർ (89) അന്തരിച്ചു. കൊവിഡ് ബാധിച്ച ചന്ദ്രോയെ വെള്ളിയാഴ്ചയാണ് മീററ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യു.പിയിലെ ബാഗ്പത് ജില്ലയിലെ ജോഹ്രി സ്വദേശിയായ ചന്ദ്രോ ഇരുപത്തഞ്ചിലേറെ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പുകളിൽ വിജയിച്ചിട്ടുണ്ട്. 65ാം വയസിലാണ് ചന്ദ്രോ ഷൂട്ടിംഗ് പഠനം ആരംഭിക്കുന്നത്. സഹോദരി പരാക്ഷി തോമാറും ചന്ദ്രോക്കൊപ്പം മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇവരുടെ ജീവിത്തെ ആസ്പദമാക്കി സാന്ഥ് കി ആംഖ് എന്ന ബോളിവുഡ് ചിത്രം പുറത്തിറങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |