SignIn
Kerala Kaumudi Online
Thursday, 25 April 2024 9.50 AM IST

മാദ്ധ്യമപ്രവർത്തകൻ രോഹിത് സർദ്ദാന അന്തരിച്ചു

rohit-sardana

ന്യൂഡൽഹി: പ്രമുഖ ദൃശ്യമാദ്ധ്യമപ്രവർത്തകൻ രോഹിത് സർദ്ദാന (41) കൊവിഡ് ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യ ടുഡെ ഗ്രൂപ്പിന് കീഴിലുള്ള ഹിന്ദി ചാനലായ
ആജ് തക്കിലെ എക്‌സിക്യുട്ടീവ് എഡിറ്ററും പ്രധാന വാർത്താ അവതാരകനുമായിരുന്നു. ദംഗൽ എന്ന പേരിൽ രോഹിത് അവതാരകനായ സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള പരിപാടി പ്രശസ്തമാണ്. സീ ന്യൂസിലും ജോലി ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ളവരും മാദ്ധ്യമ മേഖലയിലെ പ്രമുഖരും അനുശോചിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ROHIT SARDANA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.