SignIn
Kerala Kaumudi Online
Friday, 26 April 2024 2.15 AM IST

'ഈ ഭീരുക്കൾ തരംതാണ നിലയിലേക്ക് പോകും... ഒരു സൈന്യം തന്നെ നിങ്ങളോടൊപ്പമുണ്ട്'; ബിജെപിയിൽ നിന്നും ആക്രമണം നേരിടുന്നുവെന്നറിയിച്ച സിദ്ധാർത്ഥിന് പിന്തുണയുമായി പ്രകാശ് രാജും പാർവതിയും

siddharth

ബിജെപിയുടെ തമിഴ്‌നാട് ഘടകത്തിൽ നിന്നും പാർട്ടിയുടെ തമിഴ്‌നാട് ഐടി സെല്ലിൽ നിന്നും ആക്രമണം നേരിടുന്നുവെന്ന് വ്യക്തമാക്കിയ തെന്നിന്ത്യൻ താരം സിദ്ധാർത്ഥിന് പിന്തുണയുമായി മലയാള സിനിമാ നടി പാർവതി തിരുവോത്തും തമിഴ്/തെന്നിന്ത്യൻ സിനിമാ താരം പ്രകാശ് രാജും. ട്വിറ്റർ വഴിയാണ് ഇരുവരും നടന് പിന്തുണയുമായി എത്തിയത്. ഇത്തരത്തിൽ തരംതാണ നിലയിലേക്ക് അവർ(ബിജെപി) പോകുമെന്നും താൻ അത് അനുഭവിച്ചിട്ടുള്ളതാണെന്നും പ്രകാശ്രാജ് പറയുമ്പോൾ ഒരിക്കലും നാം കീഴടങ്ങില്ലെന്നും തങ്ങളടങ്ങുന്ന ഒരു സൈന്യം തന്നെ സിദ്ധാർത്ഥിനൊപ്പമുണ്ടെന്നാണ് പാർവതി പറയുന്നത്.

പ്രകാശ് രാജിന്റെ ട്വീറ്റ് ചുവടെ:

'ഹൈ സിദ്ധാർത്ഥ്... ഈ ഭീരുക്കൾ ഇങ്ങനെ തരംതാണ നിലയിലേക്ക് പോകും. ഞാൻ അത് കുറേ അനുഭവിച്ചിട്ടുള്ളതാണ്. താൻ കരുത്തോടെ തന്നെയിരിക്കുമെന്നും മുടക്കമില്ലാതെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും എനിക്കറിയാം മൈ ബോയ്... ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്. #IStandWithSiddharth മോർ പവർ ടു യൂ'

പാർവ്വതി തിരുവോത്തിന്റെ ട്വീറ്റ്:

'നിങ്ങളുടെ കൂടെയുണ്ട് സിദ്ധാർത്ഥ്. ഒരിക്കലും പിന്നോട്ടില്ല. ഞങ്ങളടങ്ങുന്ന ഒരു സൈന്യം നിങ്ങളോടൊപ്പമുണ്ട്. കരുത്താനായിരിക്കൂ, കുടുംബത്തോട് ഞങ്ങളുടെ സ്നേഹം അറിയിക്കൂ.'

ഇന്നലെയാണ് താൻ തമിഴ്‌നാട് ബിജെപി ഘടകത്തിൽ നിന്നും ഫോൺവഴിയും മറ്റുമായി ഭീഷണികൾ വന്നതായി സിദ്ധാർത്ഥ് ട്വിറ്റർ വഴി അറിയിച്ചത്. 24 മണിക്കൂറിനുള്ളിൽ 500 ഫോൺ കോളുകളിലൂടെ വിവിധ തരങ്ങളിലുള്ള ഭീഷണികൾ താനും തന്റെ കുടുംബവും നേരിടേണ്ടി വന്നുവെന്നും ഈ കോളുകളെല്ലാം താൻ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അവ പൊലീസിന് കൈമാറുമെന്നും സിദ്ധാർത്ഥ് അറിയിച്ചു. തന്റെ വായടപ്പിക്കാൻ ഒരിക്കലും കഴിയുകയില്ലെന്നും അതിനായി ശ്രമിച്ചുകൊള്ളൂ എന്നും പറഞ്ഞുകൊണ്ടാണ് നടൻ തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്. പ്രധാനമന്ത്രി മോദിയെയും കേന്ദ്രമന്ത്രി അമിത് ഷായെയും സിദ്ധാർത്ഥ് തന്റെ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

content highlight: actors parvathy thiruvoth and prakash raj in support of siddharth against bjp.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR SIDDHARTH, INDIA, BJP, CINEMA, TAMIL NADU, PARVATHY THIRUVOTH, PRAKASH RAJ, TWITTER, ABUSED
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.