SignIn
Kerala Kaumudi Online
Friday, 19 April 2024 7.30 PM IST

വാക്സിൻ ചാലഞ്ചിനൊപ്പം സർഗാത്മക വഴിയിൽ...

img20210430
ചിത്രകാരൻ സിഗ്നിദേവരാജ്

മുക്കം: കൊവിഡ് വാക്സിൻ ചാലഞ്ചിന് സർഗാത്മക ഐക്യദാർഢ്യവുമായി സിഗ്നി ദേവരാജ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 1000 രൂപയിൽ കുറയാത്ത തുക സംഭാവന നൽകുന്നവർക്ക് സൗജന്യമായി ഛായാചിത്രം വരച്ചു നൽകുകയാണ് റിട്ട. ചിത്രകലാ അദ്ധ്യാപകൻ കൂടിയായ ഇദ്ദേഹം. കഴിഞ്ഞ ബുധനാഴ്ച 35-ാം വിവാഹ വാർഷികനാളിൽ ഭാര്യ മണി ദേവരാജുമായി കൂടിയാലോച്ചിച്ചായിരുന്നു ഈ തീരുമാനം. സംഭാവന നൽകിയ രസീതിയുടെ പകർപ്പും വരയ്ക്കേണ്ട ചിത്രവും വാട്സ് ആപ്പ് (94471 47737) ചെയ്താൽ മതി. വൈകാതെ രേഖാചിത്രം ആ നമ്പറിൽ കിട്ടിയിരിക്കും. ഇതിനകം തന്നെ നിരവധി പേർ ഈ ശൃംഖലയിൽ വന്നു കഴിഞ്ഞു.

നാടിനെ ഗ്രസിച്ച മഹാമാരിയെ പ്രതിരോധിക്കാനുള്ള വാക്സിൻ വാങ്ങാൻ സംസ്ഥാന സർക്കാർ പണം കണ്ടെത്തേണ്ടി വരുന്ന സാഹചര്യത്തിൽ തന്നാലാവുന്നത് ചെയ്യുകയാണെന്ന് ചിത്രകാരൻ പറയുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽഎല്ലാവരും സർക്കാരിനൊപ്പം നിൽക്കണം. പരമാവധി തുക മുഖ്യമന്ത്രിയുടെ നിധിയിലെത്തിക്കാൻ കഴിയണം. പലരുമായി പരിചയപ്പെടാനുള്ള ഒരു അവസരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

നാലു വർഷം മുമ്പാണ് സിഗ്നി ദേവരാജ് അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ചത്. മഹാത്മ ഗാന്ധിയുടെ ശ്രദ്ധേയമായ 150 ജീവിതസന്ദർഭങ്ങൾ പേപ്പർ ഗ്ലാസിൽ ചിത്രീകരിച്ചതിന് യൂണിവേഴ്സൽ റെക്കാർഡ് ഫോറത്തിന്റെ ഉപഹാരം ലഭിച്ചിരുന്നു. എസ്.സി.ഇ.ആർ ടി യുടെ പാഠപുസ്തകങ്ങളിലും പൂർണ പബ്ലിക്കേഷൻസിന്റെ ബാലസാഹിത്യ കൃതികളിലും ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കാരശ്ശേരി പഞ്ചായത്ത് മുൻ അംഗം മണി ദേവരാജ് ആണ് ഭാര്യ. അൻവിനോ സിഗ്നി അസ്വിനോ സിഗ്നി എന്നിവർ മക്കളും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.