കണ്ണൂർ: 220 പോസ്റ്റൽ വോട്ടുമായി കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി പേരാവൂർ നിയോജകമണ്ഡലത്തിലെ വരണാധികാരിയായ ഡി.എഫ് .ഒ പി. കാർത്തികിന് മുന്നിലെത്തിയത് വിവാദമായി. ഇന്നലെ ഉച്ചയോടെയാണ് ചന്ദ്രൻ തില്ലങ്കേരി വരണാധികാരിയുടെ ഓഫീസിന് മുന്നിലെത്തിയത്. എന്നാൽ
പോസ്റ്റൽ വോട്ട് പോസ്റ്റലായി തന്നെ ലഭിക്കണമെന്നും നേരിട്ടുവാങ്ങാനാവില്ലെന്നും പറഞ്ഞ് റിട്ടേണിംഗ് ഓഫീസർ തിരിച്ചയച്ചു. തുടർന്ന് ചന്ദ്രൻ തില്ലങ്കേരിയും സംഘവും താണ പോസ്റ്റ് ഓഫീസിലെത്തി. എന്നാൽ പോസ്റ്റൽ ജീവനക്കാരും ഏറ്റുവാങ്ങാൻ തയാറായില്ല. ഇതോടെ പോസ്റ്റ് ബോക്സിൽ വോട്ടുകൾ നിക്ഷേപിച്ച് സംഘം തിരിച്ചു പോയി.
സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് പേരാവൂർ മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി അഡ്വ. ബിനോയ് കുര്യൻ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |