കൊച്ചി: മയക്കുമരുന്നുമായി കാസർകോട് സ്വദേശി ആസിഫ് (24), കാക്കനാട് അത്താണി സ്വദേശികളായ ഉമ്മറുൽ ഫാറൂക്ക് (23), മനു മണി (20) എന്നിവരെ സിറ്റി ഡാൻസാഫും ഇൻഫോപാർക്ക് പൊലീസും ചേർന്ന് പിടികൂടി. കാക്കനാട് വി.എസ്.എൻ.എൽ റോഡിലുള്ള ഓയോ റൂമിൽ താമസിച്ചിരുന്ന ഇവരുടെ പക്കൽ നിന്ന് നാല് കിലോ കഞ്ചാവ്, മൂന്ന് ഗ്രാം എം.ഡി.എം.എ എന്നിവ പിടിച്ചെടുത്തു.
ടിപ്പർ ലോറി ഡ്രൈവർമാരായിരുന്ന പ്രതികൾ കൊവിഡ് വ്യാപനം മൂലം ജോലി നഷ്ടപ്പെട്ടതിന് ശേഷമാണ് മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിഞ്ഞത്.
ബംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ വാങ്ങുന്നത്. എറണാകുളം സ്വദേശിയിൽ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്ന് പ്രതികൾ മൊഴി നൽകി. ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷിച്ച് വരുന്നതായി പൊലീസ് പറഞ്ഞു.
മറ്റൊരു പരിശോധനയിൽ കാസർകോട് സ്വദേശി ആശിബ് നിഹാലിനെ (27) എം.ഡി.എം.എയുമായി വട്ടേക്കുന്നം ഭാഗത്ത് നിന്ന് സിറ്റി ഡാൻസാഫും കളമശേരി പൊലീസും പിടികൂടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |