SignIn
Kerala Kaumudi Online
Thursday, 18 April 2024 8.27 PM IST

കാസർകോട്ട് രണ്ട് നഗരസഭകൾ ഉൾപ്പെടെ 23 തദ്ദേശ സ്ഥാപനങ്ങളിൽ നിരോധനാജ്ഞ

144

കാസർകോട് :കൊവിഡ് പ്രതിരോധം ജില്ലയിൽ നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകൾ അടക്കം 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു സി ആർ പി സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേയ് 6 ന് അർദ്ധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ.

കാഞ്ഞങ്ങാട് ,നീലേശ്വരം നഗരസഭകൾ, അജാനൂർ, ബളാൽ.ബേഡഡുക്ക, ചെങ്കള, ചെമ്മനാട് ,ചെറുവത്തൂർ ,ഈസ്റ്റ് എളേരി, കള്ളാർ, കയ്യൂർ-ചീമേനി. കിനാനൂർ-കരിന്തളം കോടോം-ബേളൂർ, മടിക്കൈ ,മധുർ, മംഗൽപാടി, പടന്ന പള്ളിക്കര ,പിലിക്കോട്, പുല്ലൂർ പെരിയ, തൃക്കരിപ്പൂർ, ഉദുമ, വെസ്റ്റ്എളേരി എന്നീ ഗ്രാമ പഞ്ചായത്തുകളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് കൊവിഡ് ബാധിതർ കൂടുതലുള്ള പ്രദേശങ്ങളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, COLLECTOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.