തിരുവനന്തപുരം: വോട്ടെണ്ണൽ ദിവസമായ നാളെ 3332 കേന്ദ്രസായുധ പൊലീസ് സേനാംഗങ്ങൾ ഉൾപ്പെടെ 30,281 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. 207 ഡിവൈ.എസ്.പിമാർ, 611 ഇൻസ്പെക്ടർമാർ, 2,003 എസ്.ഐ/ എ.എസ്.ഐമാർ എന്നിവർ ഉൾപ്പെടെയാണിത്. ആവശ്യമെങ്കിൽ കരുതൽ അറസ്റ്റുകൾ ചെയ്യാനും ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. വിജയാഘോഷ പ്രകടനങ്ങൾ നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ വോട്ടെണ്ണൽ കേന്ദ്രത്തിനു മുമ്പിൽ ജനക്കൂട്ടം ഉണ്ടാകാതെ നോക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ക്രമസമാധാനനില ഉറപ്പാക്കുന്നതിന് പട്രോളിംഗ് സംഘത്തെ നിയോഗിക്കേണ്ടതിന്റെ ചുമതല അതത് പൊലീസ് സ്റ്റേഷനുകൾക്കാണ്. വാഹനപരിശോധനയും മറ്റും ഇന്ന് തന്നെ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |