തിരുവനന്തപുരം: സി.പി.ഐ അനുകൂല സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ ചെയർമാനായിരുന്ന ജി.മോട്ടിലാൽ എറണാകുളം കളക്ടറേറ്റിലെ ശിരസ്തദാർ തസ്തികയിൽ നിന്നു വിരമിച്ചു. കേരള റവന്യൂ ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളും വഹിച്ചിരുന്നു. ജോയിന്റ് കൗൺസിലിന്റെ മുഖപത്രമായ കേരള എൻ.ജി.ഒ ചീഫ് എഡിറ്ററായിരിക്കെ എഴുതിയ മുഖക്കുറിപ്പുകൾ 'ജനാധിപത്യത്തിന്റെ അനവസ്ഥ' എന്ന പേരിൽ പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ ആൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫെഡറേഷന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റും പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെയും സർവീസ് സെക്ടറിലെ ജീവനക്കാരുടെയും പൊതുവേദിയായ വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |