SignIn
Kerala Kaumudi Online
Thursday, 25 April 2024 4.30 AM IST

പത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍: 2465 ജീവനക്കാര്‍

vote

തൃശൂർ: 13 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ജോലികൾക്കായി 2465 ജീവനക്കാരെ നിയമിച്ചു. ഇവർക്കുള്ള പരിശീലനം പൂർത്തിയാക്കി. 13 നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണുന്നതിനുള്ള ഹാളുകളുടെ സജ്ജീകരണവും പൂർത്തിയായി.
ചേലക്കര മണ്ഡലത്തിന്റെ വോട്ടെണ്ണൽ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും കുന്നംകുളം മണ്ഡലത്തിന്റെ വോട്ടെണ്ണൽ വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും ഗുരുവായൂർ, മണലൂർ നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണൽ യഥാക്രമം ചാവക്കാട് എം. ആർ രാമൻ മെമ്മോറിയൽ ഹൈസ്‌കൂളിലും ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും.
വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ, നാട്ടിക നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിലെ വിവിധ ബ്ലോക്കുകളിലാണ് നടക്കുക. വടക്കാഞ്ചേരി (പി.ജി ബ്ലോക്ക്), ഒല്ലൂർ (ഇ. ഇ. ഇ ബ്ലോക്ക്), തൃശൂർ, നാട്ടിക (ആർക്കിടെക്ചർ ബ്ലോക്കുകൾ) എന്നിങ്ങനെയാണ് ഗവ. എൻജിനീയറിംഗ് കോളേജിൽ വോട്ടെണ്ണൽ നടക്കുക. കയ്പ്പമംഗലം മണ്ഡലത്തിലെ വോട്ടെണ്ണൽ മതിലകം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലും ഇരിങ്ങാലക്കുട മണ്ഡലത്തിലെ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലും നടക്കും. പുതുക്കാട് മണ്ഡലത്തിലെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലും ചാലക്കുടി മണ്ഡലത്തിലെ ചാലക്കുടി കാർമൽ എച്ച്.എസ്.എസിലുമാണ്. കൊടുങ്ങല്ലൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ ശൃംഗപുരം ഗവ. എച്ച്.എസ്.എസിലും നടക്കും.

  • ക്രമീകരണങ്ങൾ ഇവ


13 നിയോജക മണ്ഡലം

മൊത്തം 64 ഹാളുകൾ

ഇ.വി.എം എണ്ണുന്നതിന് 41 ഹാൾ

വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ (ഇ.വി. എം) എണ്ണുന്നതിന് 21 ടേബിൾ

എല്ലായിടത്തും കൗണ്ടിംഗ് സൂപ്പർ വൈസറും അസിസ്റ്റന്റും

പോസ്റ്റൽ ബാലറ്റുകൾ എണ്ണുവാൻ 23 ഹാൾ

പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് 7 മുതൽ 11 ടേബിളുകൾ

കൗണ്ടിംഗ് സൂപ്പർവൈസർ

2 അസിസ്റ്റന്റുമാർ

ഉദ്യോഗസ്ഥ ക്രമീകരണം


13 സഹ വരണാധികൾ

13 ഇടത്തും 156 അഡീഷണൽ എ.ആർ.ഒമാർ

203 മൈക്രോ ഒബ്‌സർവർമാർ

50 ആർ ഒമാരുടെ സ്റ്റാഫുകൾ

13 ഇടത്തും 10 വീതം പോളിംഗ് ഏജന്റുമാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VOTE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.