ന്യൂഡൽഹി: ഇംഗ്ലണ്ട് വേദിയാകുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ മേയ് അവസാനം പ്രഖ്യാപിക്കും. ചേതൻ ശർമ്മ അദ്ധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി ഇപ്പോൾ 35 പേരുടെ പട്ടിക ബി.സി.സി.ഐയ്ക്ക് സമർപ്പിച്ചിട്ടുണ്ട്.
ഇതിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് പോകാനുള്ള 24 അംഗ ടീമിനെ മേയ് അവസാനത്തോടെ തിരഞ്ഞെടുക്കും. ജൂൺ 18 മുതൽ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്. ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.കൊവിഡ് കേസുകൾ ഏറെ വർദ്ധിച്ചിട്ടുള്ളതിനാൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ബ്രിട്ടനിൽ വിലക്കുണ്ട്. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി താരങ്ങളുമായി പോകുന്ന വിമാനത്തിന് ഇക്കാര്യത്തിൽ ഇളവ് ലഭിക്കുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |