SignIn
Kerala Kaumudi Online
Friday, 29 March 2024 12.35 PM IST

ഗുജറാത്തിലെ ആശുപത്രിയിൽ തീപിടിത്തം; 18 കൊവിഡ് രോഗികൾ മരിച്ചു

gujarath-hospital

ഗാന്ധിനഗർ: ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പതിനെട്ട് കൊവിഡ് രോഗികൾ മരിച്ചു.ഭറൂച്ചിലെ പട്ടേൽ വെൽഫെയർ കൊവിഡ് ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം.

വെൽഫെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.പൊള്ളലേറ്റ രോഗികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

മരണസംഖ്യ കൂടാൻ സാദ്ധ്യതയുണ്ടെന്ന് ഭറൂച്ച് പോലീസ് സൂപ്രണ്ട് രാജേന്ദ്ര സിംഗ് ചുദാസാമ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭറൂച്ച്-ജംബുസാര്‍ ദേശീയ പാതയിലാണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, GUJARAT HOSPITAL, COVID PATIENTS KILLED, FIRE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.